ആകാശവെള്ളരി തന്ന സന്തോഷത്തില്‍ ഈ കര്‍ഷകന്‍

akasavellariപെരുമ്പാവൂര്‍: കേരളത്തില്‍ അപൂര്‍വമായി മാത്രം കാണുന്ന ആകാശ വെള്ളരി വിളയിച്ചതിന്റെ സന്തോഷത്തിലാണ് രാജപ്പനെന്ന കര്‍ഷകന്‍. ഒരു കിലോയോളം തൂക്കം വരുന്ന ആകാശ വെള്ളരി ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഒറ്റമൂലിയാണെന്നും രാജപ്പന്‍ പറയുന്നു.പെരുമ്പാവൂരിലെ ഹരിതാ ബയോപാര്‍ക്കിലാണ് ആകാശ വെള്ളരി വിളഞ്ഞത്.

മലയാളിയുടെ സ്വന്തം ഫാഷന്‍ ഫ്രൂട്ടിന്റെ ഒരു വക ഭേദമാണ് ആകാശവെള്ളരി. മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയാണ് ആകാശവെള്ളരി വികസിപ്പിച്ചത്. ആകാശ വെള്ളരി ആദ്യം വിളഞ്ഞത് രാജപ്പന്റെ തോട്ടത്തിലും.9 മാസം മുമ്പാണ് രാജപ്പന്‍ ആകാശവെള്ളരിയുടെ വിത്ത് നാലേക്കര്‍ നിലത്ത് പാകി മുളപ്പിച്ചത്. പിന്നീട് പടര്‍ന്ന് പന്തലിച്ച വെള്ളരിവള്ളിയില്‍ ഒരു കിലോയോളം തൂക്കമുള്ള പഴങ്ങള്‍ വിളഞ്ഞു. ഫാഷന്‍ ഫ്രൂട്ടിനൊപ്പം പുളിയില്ലെങ്കിലും മധുരം കൂടുതലാണെന്ന് രാജപ്പന്‍ സാക്ഷ്യപ്പെടുത്തുന്നു. പാഴത്തിന്റെ പുറന്തോടും ഭക്ഷ്യ യോഗ്യമാണെന്നും ഇത് ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കുമെന്നും രാജപ്പന്‍ പറയുന്നു.

പെരുമ്പാവൂര്‍ പാണന്‍കുഴിയിലെ ഹരിത ബായോപാര്‍ക്കില്‍ ആകാശവെള്ളരി വാങ്ങാനെത്തുന്നവരെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ രാജപ്പന്‍ മറ്റ് ചില ചെപ്പടി വിദ്യകളും തോട്ടത്തിലൊരുക്കിയിട്ടുണ്ട്. രാജപ്പനെ മാതൃകയാക്കി കൃഷി തുടങ്ങിയവരും പ്രദേശത്ത് ധാരളമുണ്ട്.

DONT MISS
Top