ചില്ലുറാന്തല്‍ വിളക്കേ ചിരി നീ പൊഴിക്കേ..കലിയിലെ ഗാനം കാണാം

kaliദുല്‍ഖര്‍ സല്‍മാന്‍ സായ് പല്ലവി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മനോഹരമായ ഗാനം യൂട്യൂബില്‍. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത് ചിത്രം റെക്കോര്‍ഡ് കളക്ഷനുമായി തീയറ്ററുകളില്‍ തകര്‍ത്തോടുകയാണ്.

സണ്ണി വെയ്ന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സൂപ്പര്‍ഹിറ്റായിരുന്ന പ്രേമത്തിലെ മലര്‍ എന്ന കഥാപാത്രത്തിന് ശേഷം സായി പല്ലവി അഭിനയിക്കുന്ന ചിത്രമാണ് കലി. ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായാണ് സായിയും ദുല്‍ഖറും എത്തുന്നത്.

നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും സമീര്‍ താഹിറും ഒന്നിക്കുന്ന ചിത്രമാണ് കലി. രാജേഷ് ഗോപിനാഥനാണ് തിരക്കഥയെഴുതുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. ഹരിനാരായണന്‍ ബികെയുടെ വരികള്‍ക്ക് ഗോപീ സുന്ദറാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സമീര്‍ താഹിറും ഷൈജു ഖാലിദും ആഷിഖ് ഉസ്മാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

DONT MISS
Top