ഇന്ധനവില വര്‍ധിപ്പിച്ചു: പെട്രോളിന് 2.19 രൂപ കൂട്ടി
ദില്ലി: രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 2.19 രൂപയും ഡീസലിന് 98 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
പുതുക്കിയ വില നിലവില്‍ വരുന്നതോടെ ദില്ലിയില്‍ പെട്രോള്‍ ലിറ്ററിന് 61.87 രൂപയും ഡീസലിന് 49 രൂപയുമാവും ആവുക.