ഇന്‍ഡീസുകളുടെ വിജയത്തില്‍ പങ്കുചേര്‍ന്ന് ഉസൈന്‍ ബോള്‍ട്ടിന്റെ ആഹ്ലാദ നൃത്തം (വീഡിയോ)

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസ് വിജയത്തില്‍ പങ്കു ചേര്‍ന്ന് വേഗതയുടെ രാജകുമാരന്റെ ആഹ്ലാദ നൃത്തം. ഡ്വെയ്ന്‍ ബ്രാവോയുടെ പ്രശസ്തമായ ചാമ്പ്യന്‍സ് ഗാനത്തിലെ നൃത്തച്ചുവടുകള്‍ വെച്ചാണ് ബോള്‍ട്ട് കിരീട നേട്ടം ആഘോഷിച്ചത്. തന്റെ ആഘോഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബോള്‍ട്ട് പുറത്തു വിട്ടത്.

വെസ്റ്റ് ഇന്‍ഡീസ് രണ്ടാം കിരീടം നേടിയപ്പോള്‍ വീട്ടില്‍ മാത്രമല്ല, തെരുവിലിറങ്ങിയും ബോള്‍ട്ട് വിജയമാഘോഷിച്ചിരുന്നു. കളിക്കളത്തില്‍ കൊയ്‌തെടുത്ത വിജയത്തിനു പിന്നാലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബ്രാവോ ഗാനത്തിന് താരങ്ങളുടെ നൃത്തച്ചുവടുകളുമുണ്ടായിരുന്നു.

ഫൈനല്‍ ദിനത്തില്‍ ഇന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ ഷാംപൂ സോഗും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ് നേടിയിരുന്നു.

DONT MISS