പിഞ്ചോമനകള്‍ക്ക് പിച്ചവെക്കും പ്രായത്തിലും കാലുറപ്പിച്ച് നടക്കാം; കുഞ്ഞുങ്ങള്‍ വീഴാതിരിക്കാനുള്ള പാദരക്ഷയുമായി ബിഎംഡബ്ല്യൂ

htr
പിച്ചവെച്ചുനടക്കുന്ന പ്രായത്തില്‍ തങ്ങളുടെ കുഞ്ഞോമന എവിടെയെങ്കിലും തട്ടിവീഴുമോയെന്ന പേടിയാണ് ഓരോ മാതാപിതാക്കള്‍ക്കും. എവിയെും പിടിക്കാതെ തങ്ങാകാന്‍ ഒന്നുമില്ലാതെ മണ്ണില്‍ കാലുറപ്പിച്ച് നടക്കുന്ന നാള്‍വരെയും കുഞ്ഞിന്റെ ഓരോ ചലനവും അവര്‍ക്ക് ആശങ്ക ഉളവാക്കുന്നു. എന്നാല്‍ ഈ ആശങ്കകളെയെല്ലാം ദൂരത്തേക്ക് മാറ്റിവെച്ച് കുഞ്ഞിനെ സ്വതന്ത്രമായി നടക്കാന്‍ അനുവദിക്കാന്‍ തങ്ങള്‍ സഹായിക്കാമെന്നാണ് വാഹന നിര്‍മ്മാണ രംഗത്തെ ഭീമനായ ബിഎംഡബ്ല്യൂവിന്റെ വാഗ്ദാനം.

ef

കുഞ്ഞുങ്ങള്‍ ആദ്യമായി നടന്നു തുടങ്ങുന്ന നേരത്ത് അവര്‍ ഒരിക്കലും വീഴാതിരിക്കാനുള്ള സാങ്കേതികവിദ്യയോടുകൂടിയ പാദരക്ഷകള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ബിഎംഡബ്ല്യൂ. മൂന്ന് വയസ്സിന് താഴെയുള്ള ഏതൊരു കുഞ്ഞിനും ഉപയോഗിക്കാന്‍ കഴിയുന്നവിധത്തിലുള്ള എക്‌സ് ഡ്രൈവ് ബേബി ഷൂസാണ് കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്.

Untitled-5

ഏതു പ്രതലത്തിലും കുഞ്ഞുങ്ങള്‍ക്ക് സുഖമായി നടക്കാന്‍ കഴിയുന്ന വിപ്ലവാത്മകമായ സാങ്കേതിക വിദ്യയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുഞ്ഞുങ്ങളുടെ നടത്തത്തിന് അസൗകര്യമുണ്ടാക്കാത്ത വിധത്തിലുള്ള മെറ്റീരിയലുകളാണ് ഷൂസിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ബിഎംഡബ്ല്യുവിന്റെ ലോഗോയും ഷൂസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

DONT MISS