സന്തോഷത്തിരയില്‍ വെസ്റ്റ് ഇന്‍ഡീസ് ടീം; പുലരുവോളം ആഘോഷ തിമര്‍പ്പില്‍ താരങ്ങള്‍ – വീഡിയോ

west

ലോക കപ്പ് ട്വന്റി 20 സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ സന്തോഷം കെട്ടടങ്ങിയിട്ടില്ല. ടീമിലെ നര്‍ത്തകരായ ക്രിസ് ഗെയ്‌ലും ഡ്വയ്ന്‍ ബ്രാവോയുമടക്കമുള്ള താരങ്ങള്‍ പുലരുവോളം ആഘോഷ തിമര്‍പ്പിലായിരുന്നു.

വാങ്കഡെയില്‍ ഇന്ത്യയെ തോല്‍പ്പിച്ച നിമിഷം മുതല്‍ ആഹ്ലാദപ്രകടനമായിരുന്നു. കളിക്കളം മുതല്‍ ഡ്രസിംഗ് റൂമില്‍ വരെ സന്തോഷം അലയടിച്ചു. ഹോട്ടലില്‍ ബസില്‍ നിന്നിറങ്ങിയ താരങ്ങള്‍ കലിപ്‌സോ ഗാനത്തിന് ചുവടുവെച്ചുകൊണ്ടായിരുന്നു ഇറങ്ങിയത്. ഹോട്ടലില്‍ വന്‍ വരവേല്‍പ്പാണ് ടീം അംഗങ്ങള്‍ക്ക് ലഭിച്ചത്. റൂമിലെത്തിയ താരങ്ങള്‍ പുലരുവോളം വിജയമാഘോഷിക്കുന്ന തിരക്കിലായിരുന്നു.

DONT MISS