കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്നത് ദൈവത്തിന്റെ പണിയെന്ന് നിര്‍മ്മാണ കമ്പനി

kolkatha

വടക്കന്‍ കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണത് ദൈവത്തിന്റെ പണിയാണെന്ന് പാലം നിര്‍മ്മിച്ച കമ്പനി. നിലവാരമുള്ള പാലമായിരുന്നുവെന്നും തകര്‍ന്നത് ദൈവത്തിന്റെ കളിയാണെന്നുമാണ് കമ്പനി ഉദ്യോഗസ്ഥനായ കെപി റാവു പറഞ്ഞത്. എന്നാല്‍ പാലം നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി.

അപകടത്തില്‍ ഇതുവരെയും 15ഓളം പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. ഇവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൊല്‍ക്കത്തയില്‍ ഗണേശ ടാക്കീസിനു സമീപം നിര്‍മാണത്തിലിരുന്ന മേല്‍പ്പാലമാണ് തകര്‍ന്നു വീണത്.

വര്‍ഷങ്ങളായി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. ആറ് തവണ പാലത്തിന്റെ നിര്‍മാണം നിലച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മാണം പൂര്‍ത്തീയാക്കേണ്ടിയിരുന്ന പാലമാണ് ഇത്.

DONT MISS
Top