ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

donald-trump

ബ്രൂക്ക്ഫീല്‍ഡ്: ഗര്‍ഭഛിദ്രത്തിനെതിരെ കടുത്ത നിലപാടുമായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. താന്‍ ഗര്‍ഭ ഛിദ്രത്തിന് എതിരാണ്. ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ശിക്ഷ എന്തായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കഴിഞ്ഞ ദിവസം വിസ്‌കോന്‍സിലില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. അടുത്തയാഴ്ച പ്രൈമറി മത്സരം നടക്കുന്ന സ്ഥലാണ് വിസ്‌കോന്‍സിന്‍.

ബലാത്സംഗം, മാതാവിന് അപകടകരമാവുന്ന സമയം എന്നിവ ഒഴികെ ഗര്‍ഭഛിദ്രം നിരോധിക്കേണ്ടതാണ്. ഗര്‍ഭഛിദ്രം ചെയ്യുന്ന സത്രീകളെ ശിക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ എന്ത് ശിക്ഷയാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. ശിക്ഷ തീരുമാനിക്കാനുള്ള അധികാരം തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി ഗര്‍ഭഛിദ്രം നിയമപരമാക്കിയതിനു ശേഷം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് തന്റെ നിലപാട് തുറന്നു പറഞ്ഞ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

DONT MISS
Top