ഇന്ത്യ കണ്ട മികച്ച ചിത്രം ബാഹുബലിയല്ലെന്ന് ഡോ. ബിജു

dr-biju

63ആമത് ദേശീയ പുരസ്‌കാരത്തില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തി സംവിധായകന്‍ ഡോ. ബിജു രംഗത്ത്.  മികച്ച ചിത്രമായി ജൂറി തെരഞ്ഞെടുത്ത ബാഹുബലി അതിനുള്ള സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ധേഹം അഭിപ്രായം രേഖപ്പെടുത്തിയത്. ബാഹുബലിക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കിട്ടിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദം നടക്കുന്നതിനിടെയാണ് ബിജുവിന്റെ അഭിപ്രായപ്രകടനം.
മികച്ച നിരവധി ഭാഷാ ചിത്രങ്ങള്‍ ഉണ്ടായിരുന്നിട്ടും ബാഹുബലിയെ തെരഞ്ഞെടുത്തത് പുരസ്‌കാരത്തിന്റെ അന്തസ്സത്തയെ തന്നെ കെടുത്തി കളയുന്ന തീരുമാനമായി പോയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ ഒരൊറ്റ കാരണം കൊണ്ട് പുരസ്‌കാരത്തിലെ മറ്റ് ഗുണങ്ങളെ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച നടനായി അമിതാഭ് ബച്ചനേയും നടിയായി കങ്കണാ റണാവത്തിനേയും തെരഞ്ഞെടുത്തതില്‍ തര്‍ക്കമില്ലെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

പക്ഷേ കേരളത്തില്‍ കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷത്തെ പുരസ്‌കാരം പരിശോധിച്ചു നോക്കൂമ്പോള്‍ യാതൊരു ലക്കും ലഗാനും ഇല്ലാതെ തോണിയ പടി വീതം വെച്ചു നല്‍കിയവയില്‍ എത്ര പുരസ്‌കാരങ്ങള്‍ ഉണ്ടായിരുന്നു അര്‍ഹമായവയെന്നും ബിജു ചോദിച്ചു. നിലപാടുകളും വിമര്‍ശനങ്ങളും എപ്പോഴും എവിടെയും പറയാനുള്ള ആര്‍ജ്ജവം ഉണ്ടാകണം. അല്ലാതെ നമുക്ക് വേണ്ടപ്പെട്ട ഇടങ്ങളില്‍ നിശബ്ദതയും നമ്മളില്ലാത്ത അല്ലെങ്കില്‍ നമുക്ക് ലഭിക്കാത്ത അല്ലെങ്കില്‍ നമുക്ക് ഇഷ്ടപ്പെടാത്ത രാഷ്ട്രീയത്തില്‍ മാത്രം വിമര്‍ശനം എന്ന ഇരട്ടത്താപ്പ് ശരിയല്ല. സംസ്ഥാന പുരസ്‌കാരത്തിലും അപാകതകള്‍ ഉണ്ടായിരുന്നെന്നും അന്ന് എല്ലാവരും മൗനത്തിലായിരുന്നെന്നും ഓര്‍മ്മിപ്പിച്ച് ബിജു പറഞ്ഞു. ദേശീയ പുരസ്‌കാരത്തില്‍ മികച്ച പരിസ്ഥിതി സൗഹാര്‍ദ ചിത്രമായി ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുരുന്നു.

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പലതിലും ശക്തമായ വിയോജിപ്പുകൾ ഉണ്ട് . പ്രത്യേകിച്ചും ബാഹുബലി പോലെ ഒരു ചിത്രം അല്ല ഒരിക്കലും…

Posted by Dr.Biju on Monday, 28 March 2016

DONT MISS
Top