ലാഹോര്‍ ചാവേറാക്രമണം; പ്രധാനമന്ത്രി അനുശോചനമറിയിച്ചു

LAHOREദില്ലി: ലാഹോറിലെ ഗുല്‍ഷാന്‍ ഇ ഇക്ബാല്‍ പാര്‍ക്കില്‍ നടന്ന ചാവേറാക്രമണത്തില്‍ പ്രധാനമന്ത്രി അനുശോചനമറിയിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രിയുടെ അനുശോചന സന്ദേശം. പരുക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

ചാവേറാക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് പ്രഥമിക റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്ന് സൂചനകളുണ്ട്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് ക്രമാതീതമായ തിരക്കായിരുന്നു ഇന്ന് പാര്‍ക്കില്‍ ഉണ്ടായിരുന്നത്. സ്ഥലത്ത് സുരക്ഷ ശക്തമാക്കി.

DONT MISS
Top