ഇന്ത്യ പൊരുതി നേടി; താരമായി കോഹ്‌ലി; ഇന്ത്യ സെമിയില്‍

team-india

മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മിന്നും വിജയം.ആറ് വിക്കറ്റ് ജയമാണ് ഇന്ത്യയുടേത്. ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലിയാണ് കളിയിലെ താരം. രക്ഷകനായി് മാറിയ കോഹ്ലിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ക്വാര്‍ട്ടര്‍ പോരാട്ടത്തോടെ ടീം ഇന്ത്യ സെമിയിലേക്ക് ചുവടുവച്ചു.

16ആം ഓവര്‍ മുതല്‍ കോഹ്ലിയാണ് ഇന്ത്യന്‍ ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത്.82 റണ്‍സാണ് ടീമിനു വേണ്ടി കോഹ്‌ലി സ്വന്തമാക്കിയത്.ശിഖര്‍ ധവാന്‍-രോഹിത് ശര്‍മ എന്നിവരായിരുന്നു ഓപണിങ് ജോഡി. തുടര്‍ന്ന് കളം നിറക്കാന്‍ യുവരാജ്, സുരേഷ് റെയ്‌ന എന്നിവരുടെ മധ്യനിരയും മികച്ച പ്രകടനം കാഴ്ചവച്ചു. ബൗളിങ്ങില്‍ ആര്‍. അശ്വിന്‍രവീന്ദ്ര ജദേജ സ്പിന്‍ സഖ്യവും ജസ്പ്രീത് ബുംറ, പാണ്ഡ്യ, ആശിഷ് നെഹ്‌റ എന്നിവരായിരുന്നു ടീമിനു വേണ്ടി മികച്ച ഫോമിലുണ്ടായിരുന്നത്. 13 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റാണ് ടീം ഇന്ത്യയുടെ ആദ്യ നഷ്ടം.പിന്നാലെ 12 റണ്‍സുമായി രോഹിത് ശര്‍മ്മയും പുറത്തേക്ക്.ബാറ്റിങ്ങില്‍ ഇന്ത്യ മികച്ച ഫോമായിരുന്നില്ല കാഴ്ചവെച്ചത്.

ഇരുപത് ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 160 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. 43 റണ്‍സെടുത്ത ഫിഞ്ചും 31 റണ്‍സെടുത്ത മാക്‌സ് വെല്ലുമാണ് ഓസീസ് പടയില്‍ മികച്ച ഫോമിലുണ്ടായരുന്നത്. മൂന്നു പന്തില്‍ 10 റണ്‍സ് നേടി അവസാന ഓവറില്‍ സ്‌കോര്‍ ഉയര്‍ത്തിയത് നിവീല്‍ ആണ്. 34 പന്തില്‍ 43 റണ്‍സെടുത്ത് അര്‍ധ സെഞ്ച്വറിയോടടുത്ത ഫിഞ്ചിനെ ഹാര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. ടീം ഇന്ത്യയ്ക്കു വേണ്ടി പന്തെറിഞ്ഞ യുവരാജ് സിങ് ആദ്യ ബോളില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി.
ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.മുന്‍ മത്സരങ്ങളില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി പാകിസ്താനെ തകര്‍ത്തുവിട്ട കങ്കാരുപ്പടയ്ക്ക് കപ്പിനും ചുണ്ടിനു മധ്യേയാണ് വിജയം തെന്നിമാറിയത്.

DONT MISS
Top