ശിഖാമണിയുമായി ചെമ്പന്‍ വിനോദും സംഘവും: ട്രെയിലര്‍ കാണാം

gtrh

ചെമ്പന്‍ വിനോദ് ജോസിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ശിഖാമണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചെമ്പന്‍ വിനോദും മൃദുല മുരളിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഔദ്യോഗിക ട്രെയിലറിനു പുറമെ 2ഡി അനിമേഷന്‍ ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ തന്നെയാണ് ശിഖാമണിയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ശ്രീരാജ് സിനിമയുടെ ബാനറില്‍ കെ കെ രാജഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രിഥ്വിരാജ് ഹിറ്റ് ഹീറോക്ക് ശേഷം വിനോദ് ഗുരുവായൂര്‍ ഒരുക്കുന്ന ചിത്രമാണ് ശിഖാമണി. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ ശിഖാമണി എന്ന കഥാപാത്രമായാണ് ചെമ്പന്‍ വിനോദ് ജോസ് എത്തുന്നത്. മുകേഷ്,സായ് കുമാര്‍,സുധീര്‍ കരമന,ബാലാജി,സുനില്‍ സുഖദ്ര,മഞ്ജുഷ,സിനിമോള്‍,വെങ്കിടേഷ്,നോബി തുടങ്ങിയ നീണ്ട താരനിരയും ശിഖാമണിയില്‍ വേഷമിടുന്നുണ്ട്. ചിത്രത്തില്‍ ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണമിടുന്നു. മനോജ് പിള്ളയാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

ട്രെയിലര്‍ കാണാം….

DONT MISS
Top