ടീം ഇന്ത്യയ്ക്ക് പ്രധാനമന്ത്രിയുടെ ആശംസ

man-ki-bathദില്ലി: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മത്സരത്തിനിറങ്ങുന്ന ടീം ഇന്ത്യയ്ക്ക് പ്രധാനമന്ത്രിയുടെ ആശംസ. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് ടീം ഇന്ത്യയ്ക്ക് പ്രധാനമന്ത്രി ആശംസ അറിയിച്ചത്.

പാകിസ്താനെതിരെയും ബംഗ്ലാദേശിനെതിരായുമുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തേയും മോദി അഭിനന്ദിച്ചു. അടുത്ത വര്‍ഷം അണ്ടര്‍ 17 സോക്കര്‍ വേള്‍ഡ് കപ്പ് ഇന്ത്യയില്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും മോദി പറഞ്ഞു. ഇത് രാജ്യത്തിനെ അന്താരഷ്ട്രതലത്തില്‍ അടയാളപ്പെടുത്തുന്ന ഒന്നായിരിക്കുമെന്നും മോദി പറഞ്ഞു.

പരീക്ഷാക്കാലം കഴിഞ്ഞ് അവധിക്കാലം ആയതിനാല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ഈ സമയം ഉപയോഗപ്രദമായി വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുപ്പത് മിനുറ്റ് നേരത്തെ സംവാദത്തിനിടയില്‍ ജല സംരക്ഷണത്തെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചും പ്രധാനമന്ത്രി ജനങ്ങളോട് സംവദിച്ചു.

DONT MISS
Top