എട്ടുവയസ്സുകാരിയെ കൊലപ്പെടുത്തിയതിനു ശേഷം ക്രൂരമായി ബലാത്സംഗം ചെയ്തു

rapeദില്ലി: ദില്ലിയില്‍ എട്ടുവയസ്സുകാരിയെ കൊലപ്പെടുത്തിയതിനു ശേഷം ബലാത്സംഗം ചെയ്തു. കേസുമായി ബന്ധപ്പെട്ട് പത്തൊമ്പതു വയസ്സുകാരനടങ്ങുന്ന മൂവര്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.ഹോളി ദിവസം പത്തൊമ്പതുകാരന്‍ പ്രതിയും രണ്ട് കൂട്ടുകാരും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനോടൊപ്പം ഹോളി ആഘോഷത്തിനിടെ ഇവര്‍ മദ്യപിക്കുകയും ചെയ്തു. പിന്നീട് പിതാവ് പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ വീടിനകത്ത് അമ്മയോടൊപ്പം കിടന്നുറങ്ങിയിരുന്ന പെണ്‍കുട്ടിയെ കാണാനില്ലെന്നു മനസ്സിലായി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ നിന്നും 30 മീറ്റര്‍ അകലെയുള്ള കൃഷിയിടത്തില്‍ നിന്നും കൊലപ്പെടുത്തിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആ പ്രദേശത്തു നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

പെണ്‍കുട്ടി കൊലപാതകത്തിനു ശേഷം ക്രൂരമായി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ദിവസത്തിനുള്ളില്‍ മൂന്നിനും എട്ടിനും ഇടയില്‍ പ്രായമുള്ള മൂന്നോളം പെണ്‍കുട്ടികളാണ് ദില്ലിയില്‍ മാനഭംഗത്തിനിരയായത്.

DONT MISS
Top