ജമ്മു കശ്മീരിലെ ലേയില്‍ ഹിമപാതം; ഒരു സൈനികനെ കാണാതായി

avalanche

ജമ്മു കശ്മീരിലെ ലേയിലുണ്ടായ ഹിമപാതത്തില്‍ ഒരു സൈനികനെ കാണാതായി. സൈന്യത്തിന്റെ പട്രോളിങ്ങിനിടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട മറ്റൊരു സൈനികനെ ഏറെ നേരത്തെ ശ്രമഫലമായി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ കശ്മീരിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. കാണാതായ സൈനികനു വേണ്ടി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്.

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് കശ്മീരിലെ ഉയര്‍ന്ന പര്‍വ്വത പ്രദേശങ്ങളില്‍ ഹിമപാതം ഉണ്ടാകുമെന്ന ജാഗ്രതാനിര്‍ദേശം അധികൃതര്‍ നല്‍കിയിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തിലുള്ള കുപ്‌വാര, ബാരാമുള്ള, ബന്ദിപ്പൂര്‍, കാര്‍ഗില്‍ എന്നീ തന്ത്രപ്രധാന മേഖലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

DONT MISS
Top