‘സെല്‍ഫിയെടുക്കാന്‍ നമ്മളില്ലേ…!’ ആശിഷ് നെഹ്‌റക്ക് ആരാധകരുടെ വക ട്രോള്‍ പൂച്ചെണ്ട്

troll-1

തനിക്ക് സോഷ്യല്‍ മീഡിയയുമായി യാതൊരു ബന്ധവുമില്ലെന്ന ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റയുടെ പരാമര്‍ശത്തെ ആരാധകര്‍ ഏറെ അമ്പരപ്പോടെയാണ് കേട്ടത്. കഴിഞ്ഞ ദിവസത്തെ ട്വന്റി 20 മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു നെഹ്‌റയുടെ പ്രതികരണം.

താന്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കാറില്ല. തനിക്ക് വാട്‌സ്ആപ്പോ ഫെയ്‌സ്ബുക്കോ ട്വിറ്ററോ ഇല്ല. ഇപ്പോഴും പഴയൊരു നോക്കിയ ഹാന്‍ഡ്‌സെറ്റാണ് ഉപയോഗിക്കുന്നത്. പത്രവും വായിക്കാറില്ല. നെഹ്റയുടെ ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. നെഹ്‌റയുടെ മറുപടിയെ സാക്ഷാല്‍ ബിസിസിഐ പോലും ട്രോള്‍ ചെയ്തു.

മത്സരത്തിനിടെ നെഹ്‌റ സഹതാരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാത്തതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് ആരാധകര്‍ക്ക് പിടികിട്ടിയത്.

troll 7 troll 6 troll 5troll 3 troll 2 troll 1
DONT MISS
Top