ഹോളി ആഘോഷിച്ച് ഗൂഗിളും

doodle

വര്‍ണങ്ങള്‍ പരസ്പരം വാരി വിതറി ഹോളി ആഘോഷിക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുക്കുകയാണ് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളും. നിറങ്ങള്‍ നിറയുന്ന മനോഹരമായ ഡൂഡില്‍ ഒരുക്കിയാണ് ഗൂഗിള്‍ ഹോളി ആഘോഷിക്കുന്നത്.

നിറങ്ങളുടെ ഉത്സവമായ ഹോളിയുടെ ആഘോഷതിമിര്‍പ്പിലാണ് ഉത്തരേന്ത്യ. ചായക്കൂട്ടുകളൊരുക്കിയാണ് നാടും നഗരവും ഹോളിയെ വരവേറ്റത്. വര്‍ണങ്ങളുടെ ഉത്സവമാണ് ഹോളി. നിറങ്ങള്‍ വാരിപ്പൂശുന്നവര്‍ ഒരുമയുടെ ആഘോഷമാണ് പങ്കുവയ്ക്കുന്നത്. വര്‍ണങ്ങള്‍ വാരി വിതറിയും സ്വയം വര്‍ണത്തില്‍ ആറാടിയും ഉത്തരേന്ത്യക്കാര്‍ ഹോളി ആഘോഷത്തിലാണ്.

google

പ്രകൃതി ദത്ത ചായങ്ങള്‍ക്കൊപ്പം കൃത്രിമ ചായങ്ങളും ഹോളി ആഘോഷത്തിന് ഉപയോഗിക്കുന്നു. ഗ്രാമ നഗര വ്യത്യാസങ്ങളില്ലാതെ എല്ലാവരും ആനന്ദ നൃത്തമാടുന്നു. മധുരങ്ങള്‍ കൈമാറിയും ആശംസകള്‍ നേര്‍ന്നും ഹോളി ആഘോഷമാക്കുന്നു. ഉത്തരേന്ത്യയില്‍ മാത്രമല്ല ഇപ്പോള്‍ ദക്ഷിണേന്ത്യയിലും ഹോളി വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു.

DONT MISS