ദുബായില്‍ ജനസംഖ്യസ്ഥിതിവിവരപട്ടിക തയ്യാറാക്കല്‍ ആരംഭിച്ചു

dubai

ദുബായ്: ദുബായില്‍ ജനസംഖ്യസ്ഥിതിവിവരപട്ടിക തയ്യാറാക്കല്‍ ആരംഭിച്ചു. മെയ് 16 വരെയാണ് വിവരശേഖരണം. സന്തുഷ്ടിയുള്ള സമൂഹത്തെ വാര്‍ത്തെ ടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് സ്ഥിതിവിവരപട്ടിക തയ്യാറാക്കുന്നത്.

ദുബായി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ ആണ് ജനസംഖ്യസ്ഥിതിവിവര പട്ടിക തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം ആരംഭിച്ചിരിക്കുന്നത്. താമസസ്ഥലങ്ങളില്‍ എത്തിയാണ് വിവരശേഖരണം. വൈകിട്ട് 4.30നും വൈകിട്ട് 9.30നും ഇടയില്‍ സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പ്രതിനിധികള്‍ വിവരശേഖരണത്തിന് എത്തും. വിവരശേഖരണത്തിന് എത്തുന്ന പ്രതിനിധികള്‍ക്ക് കൃത്യവും സത്യസന്ധവുമായ വിവരങ്ങള്‍ നല്‍കണം എന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

വ്യക്തികളെ സംബന്ധിച്ച സാമുഹ്യസാമ്പത്തിക വിവരങ്ങള്‍ ശേഖരിച്ച് സമ്പൂര്‍ണ്ണ സൂചിക തയ്യാറാക്കലാണ് ലക്ഷ്യം. വ്യക്തികളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. സ്ഥിതിവിവരപട്ടിക തയ്യാറാക്കുന്നതിന് മാത്രമായിരിക്കും ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക. താമസകേന്ദ്രങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ തിരിച്ചറിയല്‍ കാര്‍ഡുകളുള്ള പ്രതിനിധികളാണ് വിവരശേഖരണത്തിന് എത്തുക. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് വിവരങ്ങള്‍ കൈമാറരുത് എന്നും അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജയിലും ജനസംഖ്യാകണക്കെടുപ്പ് പുരോഗമിക്കുകയാണ്. സെന്‍സകസ് എടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അജ്മാനും.

DONT MISS
Top