തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയുടെ നായികയായി അമലാ പോള്‍

mammootty-amala-paul

ഒരിടവേളക്ക് ശേഷം മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോണി ആന്റണി വീണ്ടുമെത്തുന്നു. മമ്മൂട്ടി നായകനാകുന്ന തോപ്പില്‍ ജോപ്പനില്‍ അമലാ പോളാണ് നായിക.ഇരുവരും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ചിത്രത്തില്‍ ജോപ്പന്‍ എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്‌.

മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത മുന്‍ ചിത്രങ്ങളായ തുറുപ്പുഗുലാനും താപ്പാനയും ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

തോപ്പില്‍ ജോപ്പനിലൂടെ തന്റെ കരിയറിലെ തന്ന ഒരു മെഗാ ഹിറ്റാണ് ജോണി ആന്റണി ലക്ഷ്യമിടുന്നത്. മലയാളത്തിന്റെ മെഗാ സ്റ്റാറിനൊപ്പം നായികാവേഷത്തിലെത്തുന്നതിന്റെ സന്തോഷത്തിലാണ് അമലാ പോള്‍. നീലത്താമര എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ മലയാളസിനിമാ രംഗത്തെത്തിയ അമല ഇപ്പോള്‍ മലാളത്തിന്റെയും ഒപ്പം തമിഴകത്തിന്റെയും ഭാഗ്യനായികയാണ്.

DONT MISS
Top