ഇങ്ങനെയും മെലിയാന്‍ കഴിയുമോ? അനന്ത് അംബാനിയുടെ പുതിയ രൂപം

ambani-2കോടീശ്വരനായ മുകേഷ് അംബാനിയുടെ കുടുംബം എവിടെ ചെന്നാലും ആദ്യം ശ്രദ്ധിക്കപ്പെടുക അദ്ദേഹത്തിന്റെ തടിയനായ പുത്രനാണ്. അനന്ത് അംബാനിയുടെ പൊണ്ണത്തടിമൂലം സോഷ്യല്‍മീഡിയകളില്‍ അടക്കം പരിഹാസപാത്രമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇനി പൊണ്ണത്തടിയനെന്നു വിളിച്ച് ചെല്ലാന്‍ നോക്കേണ്ട. തടി കുറച്ച് നല്ല ‘സ്ലിം ബ്യൂട്ടി’യായിരിക്കുകയാണ് അനന്ത്.

സോമനാഥ് ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് അനന്ത് എല്ലാരെയും ഞെട്ടിച്ചു കളഞ്ഞത്. 70 കിലോ തൂക്കമാണ് അനന്ത് കുറച്ചത്. അനന്തിനെ കണ്ടവര്‍ക്കും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായി. ഇത് അനന്ത് തന്നെയോ എന്ന് മൂക്കത്ത് വിരല്‍ വെച്ച് ചോദിച്ചവരും ഉണ്ട്. പൊണ്ണത്തടി മൂലം നടക്കാന്‍ പോലും പ്രയാസപ്പെട്ടിരുന്ന അനന്ത ചുറുചുറുക്കോടെ എത്തിയപ്പോള്‍ വീണ്ടും ശ്രദ്ധിക്കപ്പെട്ടു.

ambani

കഠിനമായ വ്യായാമമാണ് പൊണ്ണത്തടി കുറയ്ക്കാന്‍ അനന്തിനെ സഹായിച്ചത്. തടി കുറയ്ക്കണമെന്ന കഠിനാഗ്രഹത്തോടെ വ്യായാമങ്ങള്‍ മുടങ്ങാതെ ചെയ്തു. മാത്രമല്ല ഭക്ഷണത്തിലും നിയന്ത്രണം കൊണ്ടുവന്നിരുന്നു. അമേരിക്കയില്‍ നിന്നുള്ള പരീശലകനും അനന്തിനെ സഹായിക്കാന്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തടി കുറയ്ക്കുന്നതിന്റെ ഭാഗമായി നിരവധി മാരത്തണിലും അനന്ത് പങ്കെടുത്തിരുന്നു.

DONT MISS
Top