കരുണ എസ്റ്റേറ്റ് വിവാദം: ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു

karuna

തിരുവനന്തപുരം: കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിനെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു. ഉത്തരവ് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യമാണ് പരിശോധിക്കുന്നത്. കരുണ എസ്റ്റേറ്റ് പോബ്‌സ് ഗ്രൂപ്പിനു ലഭിച്ചതിനെ കുറച്ച് നിലവില്‍ കേസുണ്ട്. രേഖകള്‍ കെട്ടച്ചമച്ച് സ്വന്തമാക്കിയതാണെന്ന് ആരോപണമുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണം നടത്തും. ഇതിന്റെ ഭാഗമായാണ് അന്വേഷണം. റവന്യു ഉദ്യോഗസ്ഥരോട് ക്രൈം ബ്രാഞ്ച് വിശദീകരണം തേടിയേക്കും.

കരുണ എസ്റ്റേറ്റ് വിവാദത്തില്‍ സര്‍ക്കാരിന്റെ ഉത്തരവിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ രംഗത്തു വന്നിരുന്നു. കരുണ എസ്റ്റേറ്റ് വിഷയത്തില്‍ റവന്യു മന്ത്രിക്ക് വീഴ്ച പറ്റിയെന്നായിരുന്നു വി എം സുധീരന്റെ പ്രതികരണം. ഉത്തരവ് പിന്‍വലിക്കില്ലെന്ന് മന്ത്രിയുടെ ഉത്തരവ് വീഴ്ചയായിരുന്നു, റവന്യു വകുപ്പിന്റെ സമീപനം പാര്‍ട്ടി പരിശോധിക്കും, ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യത പാര്‍ട്ടി നേതൃത്വത്തിനാണെന്നും വിഎം സുധീരന്‍ പറഞ്ഞു.

DONT MISS
Top