പാട്ടിലെന്തിനാ സംഗീത ഉപകരണങ്ങള്‍? ബാഹുബലിയിലെ ‘ധീവര’യെ കൂടുതല്‍ സുന്ദരമാക്കി അഞ്ജുവും കൂട്ടുകാരും

anjua

ബാഹുബലിയിലെ ധീവര എന്ന പാട്ട് നമ്മുടെ ചുണ്ടുകളിലെന്നും നിലനില്‍ക്കുന്ന ഈണമാണ്. രാജമൗലി ചിത്രത്തില്‍, എംഎം കീരവാണി ഒരുക്കിയ ആ ഗാനം ഏറെ ശ്രദ്ധേയമായത് ഗാനത്തിലെ സംഗീത ഉപകരണങ്ങളുടെ ശരിയായ ഉപയോഗം കൊണ്ടുതന്നെയാകും. എന്നാലിന്നിതാ ആ ഗാനം അതിലേറെ സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു ഒരു കൂട്ടം മലയാളികള്‍, അതും സംഗീത ഉപകരണങ്ങളുടെ അകമ്പടിയില്ലാതെ തന്നെ.

ഐഡിയാ സ്റ്റാര്‍ സിങ്ങറിലൂടെ ശ്രദ്ധേയയായ ഗായിക അഞ്ജു ജോസഫിന്റെ നേതൃത്വത്തിലുള്ള ഗായക സംഘമാണ് ഉജ്വലമായ ആ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമകളിലെ ശ്രദ്ധേയനായ സംഗീതസംവിധായകന്‍ മെജോ ജോസഫാണ് ഗാനത്തിന്റെ ഈ രൂപത്തിന് പിന്നില്‍. അനൂപ് ജോണാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ചില്ലെന്ന് കേള്‍ക്കുന്ന ആര്‍ക്കും തോന്നാത്തയത്രയും സുന്ദരമായാണ് ഗാനം ഒരുക്കിയിരിക്കുന്നത്. പതിനൊന്നോളം ഗായകരാണ് ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. മല കയറാനൊന്നും മുതിര്‍ന്നില്ലെങ്കിലും അതിസുന്ദരമായാണ് ദൃശ്യങ്ങളും ഒരുക്കിയിരിക്കുന്നത്.

സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പാട്ടൊരുക്കുന്ന ‘എ കാപ്പെല്ല’ എന്ന സംഗീത ശാഖയുടെ ഭാഗമായാണ് ആല്‍ബം ഒരുക്കിയത്. ആഗോളതലത്തില്‍ സജീവമായ ഇത്തരം പരീക്ഷണങ്ങള്‍, ഇന്ത്യയില്‍ അത്ര സജീവമല്ല. ഈ രീതി പരിചയപ്പെടുത്തുകയും സംഘത്തിന്റെ ലക്ഷ്യമാണ്. ഇനി അഞ്ജുവിന്റെയും കൂട്ടുകാരുടെയും പാട്ട് കേള്‍ക്കാം, കാണാം.

ഇനി ബാഹുബലി സിനിമയിലെ പാട്ടുമൊന്ന് കേട്ട് നോക്കാം. മലയാളത്തിന്റെ അഞ്ജുവിന്റെയും കൂട്ടുകാരുടെയും പാട്ടാണ് മികവുറ്റതെന്ന് ആര്‍ക്കും സംശയമില്ലാതെ പറയാനാകും.

DONT MISS
Top