സൂപ്പര്‍ ഗെറ്റപ്പില്‍ വിജയ്; തെറിയുടെ കിടിലന്‍ ട്രെയിലര്‍

theri

വിജയ് നായകനാകുന്ന തെറിയുടെ ട്രെയിലര്‍ പുറത്തു വന്നു. തമിഴകത്തിന്റെ ഇളയദളപതിയുടെ 59-ആം ചിത്രമാണിത്. വിജയ് മൂന്ന് വ്യത്യസ്ത വേഷങ്ങളിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. സാമന്തയും ആമി ജാക്‌സണുമാണ് തെറിയില്‍ വിജയ്‌യുടെ നായികമാരാകുന്നത്.

സൂപ്പര്‍ഹിറ്റ് സിനിമയായിരുന്ന രാജാറാണിയുടെ സംവിധായകന്‍ ആറ്റ്‌ലിയാണ് ചിത്രത്തിന് പിന്നില്‍. ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. വിജയ്‌യുടെ മകള്‍ ദിവ്യയും നടി മീനയുടെ മകള്‍ നൈനികയും ചിത്രത്തില്‍ ബാലതാരങ്ങളായെത്തുന്നുണ്ട്.

തെറിയുടെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ കലോയണ്‍ വോഡ്‌നിഷ്‌റോഫാണ്. ട്രോയ്, മിഷന്‍ ഇംപോസിബിള്‍ എന്നീ ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് കലോയണ്‍. കലൈപുലിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. തമിഴ് പുതുവര്‍ഷമായ ഏപ്രില്‍ 14ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്ന് പുറത്തിറങ്ങിയിരുന്നു.

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ബിഗ്ബജറ്റ് വിജയ് ചിത്രം പുലി ബോക്‌സ് ഓഫിസില്‍ വന്‍ പരാജയം നേരിട്ടിരുന്നു. തെറിയിലൂടെ വിജയം തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇളയ ദളപതിയും ആരാധകരും.

DONT MISS