ശക്തിമാനെതിരെയുള്ള അതിക്രമം ഭീരുത്വമെന്ന് വിരാട് കൊഹ്‌ലി

kohli

ഉത്തരാഖണ്ഡില്‍ സമരത്തിനിടെ പൊലീസ് കുതിരകുതിര ശക്തമാന്റെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എക്കെതിരെ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി രംഗത്ത്. കുതിരക്ക് മേല്‍ നടന്ന അതിക്രമം ഞെട്ടലുണ്ടാക്കുന്നതാണെന്ന് കൊഹ്‌ലി ട്വിറ്ററില്‍ കുറിച്ചു.ബിജെപി എംഎല്‍എയുടെ നടപടിയെ ഭീരുത്വമെന്നാണ് കൊഹ്‌ലി വിശേഷിപ്പിച്ചത്. ശക്തിമാന്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് കൊഹ് ലി ആശംസിച്ചു.എല്ലാവരും ശക്തമാന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കൊഹ്‌ലി ട്വിറ്ററിലൂടെ ആരാധകരോട് ആവശ്യപ്പെട്ടു. ശക്തമാനെ പിന്തുണച്ച് ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിരുന്നു.

കുതിരയെ അക്രമിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എ ഗണേശ് ജോഷിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബിജെപി മാര്‍ച്ചിനിടെ എംഎല്‍എയുടെ നേതൃത്വത്തില്‍ കുതിരയെ അക്രമിച്ചത്. മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരമായ അതിക്രമം തടയുന്ന നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. ഇന്ത്യന് ശിക്ഷാ നിയമത്തിലെ 429 വകുപ്പ് പ്രകാരം അരക്കോടിയിലധികം രൂപ വിലമതിക്കുന്ന മൃഗങ്ങള്‍ക്ക് നേരെ അതിക്രമമുണ്ടായാല്‍ അഞ്ചുവര്‍ഷം വരം തടവ് ശിക്ഷ ലഭിക്കാം.

ഇതിനിടെ പരിക്കേറ്റ കുതിര, ശക്തിമാന് പത്ത് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. അണുബാധയുണ്ടാകുമെന്ന ഭീതിയില്‍ വ്യാഴാഴ്ച കരാത്രി കുതിരയുടെ കാല് മുറിച്ചുമാറ്റിയിരുന്നു. കാല് മുറിച്ചുമാറ്റിശേഷം മൂന്ന് കാലില്‍ ശക്തിമാന്‍ എഴുന്നേറ്റ് നിന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ മറ്റു വഴികളില്ലാത്തതിനാലാണ് കാല് മുറിച്ചു നീക്കിയതെന്നും അവര്‍ പറഞ്ഞു.14 വയസുകാരനാണ് പരിക്കേറ്റ ശക്തിമാന്‍.

CdxOJXlUkAA6mpw

കഴിഞ്ഞ ദിവസങ്ങളില്‍ കാലിലെ വേദനകൊണ്ട് പുളയുന്ന ശക്തിമാന്റെ ദൃശ്യങ്ങള്‍ ലോകമാകെയുള്ള മനുഷ്യരുടെ ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് അറിയിച്ചു. മൂന്ന് വയസുമുതല്‍ പോലീസ് പരേഡില്‍ പങ്കെടുക്കുന്ന കുതിരയാണ് ശക്തിമാന്‍. മുന്‍പുള്ളത് പോലെ ശക്തിമാന് ഇനിയൊരിക്കലും നടക്കാനോ ഓടാനോ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

DONT MISS
Top