ഗൂഗിളിന് നിങ്ങളുടെ സഹായം വേണം, നിര്‍ദ്ദേശിക്കാമോ രുചിയുള്ളൊരു പേര്?

ANDROID-N
ദില്ലി: എന്തിനും ഏതിനും നമ്മള്‍ സഹായം ആവശ്യപ്പെ്ട്ട് സമീപിക്കാറുള്ള ഗൂഗിള്‍ ഇന്ന് ഉപഭോക്താക്കളോട് നിര്‍ദ്ദേശം തേടുകയാണ്. തങ്ങളുടെ ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ആന്‍ഡ്രോയ്ഡ് എന്‍ (N)ന് പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടാണ് ഗൂഗിള്‍ രംഗത്തെത്തിയത്. ഓണ്‍ലൈന്‍ പോള്‍ വഴി് പേരുകള്‍ നിര്‍ദ്ദേശിക്കാനാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ആവശ്യപ്പെടുന്നത്.

എന്‍(N) എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ ആരംഭിക്കുന്ന രുചികരമായ പലഹാരത്തിന്റെ പേരാണ് നിര്‍ദ്ദേശിക്കേണ്ടത്. ഗൂഗിള്‍ ഒപ്പീനിയന്‍ റിവാഡ്‌സില്‍ പേരുകള്‍ നല്‍കിയിട്ടുണ്ടാവും. ഇതില്‍ നിന്നാണ് ഉപഭോക്താക്കള്‍ പേര് തെരെഞ്ഞെടുക്കേണ്ടത്. നെപ്പോളിയന്‍, നട്ട് ബ്രിറ്റില്‍, നാക്കോസ്, നോറി, ന്യൂഡില്‍സ്, നൗഗാട്ട്, നിയോപൊളിറ്റന്‍ ഐസ്‌ക്രീം എന്നിവയിലൊന്നാണ് തെരെഞ്ഞെടുക്കേണ്ടത്.

ആന്‍ഡ്രോയ്ഡ് വേര്‍ഷനുകള്‍ക്ക് രുചികരമായ പലഹാരങ്ങളുടെ പേരാണ് നല്‍കാറുള്ളത്. കപ്പ് കേക്ക്, ഡോനട്ട്, എക്ലയര്‍, ഫ്രോയോ, ജിഞ്ചര്‍ ബ്രെഡ്, ഹണികോംപ്, ഐസ്‌ക്രീം സാന്റ്‌വിച്ച്, ജെല്ലിബീന്‍, കിറ്റ്കാറ്റ്, ലോലിപ്പോപ്പ്, മാഷ്‌മെലോ എന്നിവയാണ് മുന്‍ ആന്‍ഡ്രോയ്ഡ് വേര്‍ഷനുകള്‍. ആല്‍ഫ, ബീറ്റ എന്നീ ആദ്യ വേര്‍ഷനുകള്‍ മാത്രമാണ് പലഹാരങ്ങലുടെ പേരില്ലാതെ പുറത്തുവന്നത്.

DONT MISS
Top