യുഎഇയില്‍ നേരിയ മഴ പെയ്തു; നാളെയും മഴയ്ക്ക് സാധ്യത

UAE-Rain

യുഎഇ: ഗള്‍ഫ് മേഖലയില്‍ അടുത്ത ദിവസങ്ങളില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. യുഎഇയിലും ഖത്തറിലും ഒമാനിലും ആണ് മഴക്ക് സാധ്യത. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഉച്ചക്ക് ശേഷം നേരിയ മഴ പെയ്തു. യുഎഇയില്‍ ദുബായി ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ തുടങ്ങിയ എമിറേറ്റുകളിലാണ് നേരിയ മഴ പെയ്തത്.

ആകാശം മേഖാവൃതമായ അവസ്ഥയിലാണ് പല എമിറേറ്റുകളും. അടുത്ത 48 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഇതേ കാലാവസ്ഥ തുടരുമെന്നാണ് യുഎഇ കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. പൊടിപറത്തിക്കൊണ്ട് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എന്നാല്‍ ശക്തമായ മഴക്ക് സാധ്യതയില്ല. അറബികടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഒമാനിലും ഇടിയോട്കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

മുസാണ്ടം ഗവര്‍ണ്ണറേറ്റിലും മഴ പെയ്യാനിടയുണ്ട്. ഖത്തര്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിയോട്കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് നേരിയ മഴയും പെയ്തിട്ടുണ്ട്. ഒമാനിലും യുഎഇയിലും കഴിഞ്ഞയാഴ്ച്ച പെയ്ത ശക്തമായ മഴ ജനജീവതത്തെ ബാധിച്ചിരുന്നു.

DONT MISS
Top