നരേന്ദ്ര മോദി ലണ്ടനില്‍

vax-statueലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഴുകു പ്രതിമ ലണ്ടനില്‍ തയ്യാറാകുന്നു. ലോകത്തെ സ്വാധീനിച്ച രാഷ്ട്രനേതാക്കളുടെ പട്ടകയില്‍ ഇടം നേടിക്കൊണ്ടാണ് ലണ്ടനിലെ മാഡം തുസ്സാഡില്‍ ഇന്ത്യന്‍ ജനനായകന്‍ മോദിയുടെ മെഴുകുപ്രതിമ ഒരുങ്ങുന്നത്.

മോദിയുടെ ഡ്രസ് കോഡായ ക്രീം കളര്‍ കുര്‍ത്തയും കറുപ്പ് ജാക്കറ്റും ധരിപ്പിച്ച തുസാഡ്‌സിലെ മെഴുകുരൂപത്തിന്റെ അവസാന ഘട്ട മിനുക്കു പണികള്‍ നടന്നുകൊണ്ടാരിക്കുകയാണ്. ഏപ്രില്‍ ആദ്യ വാരത്തോടെ ഇത് പ്രദര്‍ശന സജ്ജമാകും.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ദക്ഷിണാഫ്രിക്കന്‍ വിപ്ലവ നായകന്‍ നെല്‍സണ്‍ മണ്ഡേല എന്നിവരോടൊപ്പമാവും മാഡം തുസാഡ്‌സില്‍ ഇനി മോദിയുടേയും സ്ഥാനം. മോദിക്കു പുറമേ ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചന്‍, മാധുരി ദീക്ഷിത്, സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്, ഐശ്വര്യ റായ് എന്നിവരുടെ വാക്‌സ് സ്റ്റാച്ച്യു ലണ്ടനിലെ മാഡം തുസാഡ്‌സിലുണ്ട്.

DONT MISS
Top