മേജര്‍ രവിയാല്‍ തെറ്റിദ്ധരിക്കപ്പെട്ട നടനാണ് മോഹന്‍ലാല്‍: ബെന്യാമിന്‍

benyamin

കോട്ടയം: സംവിധായകന്‍ മേജര്‍ രവിയാല്‍ തെറ്റിദ്ധരിക്കപ്പെട്ട നടനാണ് മോഹന്‍ലാലെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. പേരിനൊപ്പം ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ച സന്തോഷത്തിലാണ് മോഹന്‍ലാല്‍ അത്തരത്തിലൊരു പ്രസ്താവന നടത്തിയത്. മേജര്‍ രവിയും തെറ്റിദ്ധരിക്കപ്പെട്ടതായി ബെന്യാമിന്‍ പറഞ്ഞു.

അസഹിഷ്ണുത മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഉണ്ടായിരുന്നെങ്കിലും ഭരണകൂടത്തിന്റെ പിന്തുണയോടെ വര്‍ഗീയ ധ്രുവീകരണം നടക്കുന്നത് മോദി അധികാരത്തില്‍ വന്ന ശേഷമാണെന്നും ബെന്യാമിന്‍ കോട്ടയത്ത് പറഞ്ഞു.

നേരത്തെ മോഹന്‍ലാല്‍ ജെഎന്‍യു വിഷയത്തില്‍ എഴുതിയ ബ്ലോഗിനെ വിമര്‍ശിച്ച് ബെന്യാമിന്‍ രംഗത്തു വന്നിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരോട് സ്‌നേഹവും ബഹുമാനവുമുണ്ടെങ്കിലും രാജ്യസ്‌നേഹമെന്നാല്‍ പട്ടാളത്തെ സ്‌നേഹിക്കല്‍ ആണെന്നു പറയുന്നതില്‍ ഒരു വലിയ അപകടമുണ്ടെന്ന് ബെന്യാമിന്‍ അഭിപ്രായപ്പെട്ടിരുന്നു.

DONT MISS
Top