ഈ കുതിരയും രാജ്യദ്രോഹിയോ? സമരത്തിനിടെ ബിജെപി എംഎല്‍എ കുതിരയുടെ കാല് തല്ലിയൊടിച്ചു; കാല് മുറിച്ചുകളയേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍

horse

ഡെറാഡൂണ്‍: ഉത്തരാഗണ്ഡിലെ ബിജെപി എംഎല്‍എ സമരത്തിനിടെ കുതിരയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അക്രമത്തില്‍ കുതിരയുടെ കാലൊടിഞ്ഞു. ബിജെപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ നടത്തിയ സമരം നിയമസഭാ മണ്ഡലത്തിന് മുന്നില്‍ പോലീസ് തടഞ്ഞപ്പോളായിരുന്നു അതിക്രമം. സമരക്കാരെ ബാരിക്കേഡ് ഉപയോഗിച്ച് തടയാന്‍ പോലീസ് ശ്രമിച്ചിരുന്നു. സമരം ബാരിക്കേഡിന് അടുത്തെത്തിയപ്പോളായിരുന്നു പോലീസ് കുതിരയുടെ കാലിന് ബിജെപി എംഎല്‍എ ലാത്തികൊണ്ട് അടിച്ചത്. മുസൂറിയില്‍ നിന്നുള്ള ഗണേഷ് ജോഷിയുടെ അടിയില്‍ കുതിരയുടെ കാലൊടിഞ്ഞു.

ചോരയൊലിച്ച കാലുമായി നിന്ന കുതിരയെ മൃഗാശുപത്രിയുടെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. കാല് മുറിച്ച് കളയേണ്ടിവരുമെന്നാണ് കുതിരയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. എംഎല്‍എയ്‌ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

HORSEWകുതിരയ്‌ക്കെതിരെ ലാത്തി ഉപയോഗിക്കുന്ന ബിജെപിക്കെതിരെ മുഖ്യമന്ത്രി റാവത്തുള്‍പ്പെടെയുള്ളവര്‍  രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ ഡിക്ഷ്ണറിയില്‍ സഹിഷ്ണുതയെന്നൊരു വാക്കേയില്ലെന്ന് റാവത്ത് പ്രതികരിച്ചു.ഈ കുതിരയും രാജ്യദ്രോഹിയാണോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ദിവസം മുഴുവന്‍ കുതിരയ്ക്ക് വെള്ളം പോലും കൊടുത്തിട്ടില്ലെന്നായിരുന്നു ബിജെപി എംഎല്‍എയുടെ പ്രതികരണം. സംഭവത്തില്‍ തെറ്റില്ലെന്നും എംഎല്‍എ പറഞ്ഞു.

വീഡിയോ കാണാം

DONT MISS
Top