ഹൈദരാബാദില്‍ ടിആര്‍എസ് നേതാവിന്റെ വസതിയില്‍ ബാലവേല; പെണ്‍കുട്ടിയുള്‍പ്പെടെ രണ്ടു കുട്ടികളെ മോചിപ്പിച്ചു

Untitled-8

ഹൈദരാബാദ്: മുന്‍ എംഎല്‍എയും ടിആര്‍എസ് നേതാവുമായ ഹരീശ്വര്‍ റെഡ്ഡിയുടെ വീട്ടില്‍ നിന്നും ബാലവേല ചെയ്തിരുന്ന കുട്ടികളെ മോചിപ്പിച്ചു. ഹൈദരാബാദില്‍ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയും ലേബര്‍ ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ മോചിപ്പിച്ചത്. കുട്ടികളില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്.

രണ്ട് കുട്ടികളെയും നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുകയായിരുന്നുവെന്ന് റെയ്ഡ് നടത്തിയ സംഘം വ്യക്തമാക്കി. കുട്ടികളെ ടിആര്‍എസ് നേതാവിന്റെ കോട്ടേഴ്‌സിലുളള ക്യാന്റീനിലാണ് ജോലിക്ക് ഉപയോഗിച്ചിരുന്നത്.  സംഭവവുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയും ഒരു തരത്തിലുള്ള നടപടിയും ഇതുവരെയും കൈക്കൊണ്ടിട്ടില്ല.

DONT MISS
Top