കെപിഎസിയുമായി കുഞ്ചാക്കോ ബോബന്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

poster-2

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ(കെപിഎസി) എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. കുഞ്ചാക്കോ ബോബനും നടന്‍ സുധീഷിന്റെ മകന്‍ രുദ്രാക്ഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്. മലയാളികള്‍ക്ക് നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ഉദയാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 30 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഉദയാ ഒരു സിനിമയൊരുക്കുന്നത്.

സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടിമാലിയില്‍ ആരംഭിച്ചു. നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, മണിയന്‍ പിള്ള രാജു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സൂരജ് എസ്. കുറുപ്പാണ് സംഗീതസംവിധാനം. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നീല്‍ ഡി കുഞ്ഞയാണ്.

Shoot Started

Posted by Kunchacko Boban on Monday, 14 March 2016

Udaya Pictures Presents Kochavva Paulo Ayyappa Coelho :)

Posted by Kunchacko Boban on Saturday, 12 March 2016

DONT MISS
Top