ഒന്നര വര്‍ഷം മുമ്പ് സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവക്ക് 2016 ലും സച്ചിന്‍ ആരാധകരുടെ ടീച്ചിങ് ക്ലാസ്

uy

2014ലെ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ് സമയത്താണ് ലോക ടെന്നീസ് താരം മരിയ ഷറപ്പോവക്ക് ഒരു ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നത്. സച്ചിന്‍ തെണ്ടുല്‍ക്കറെ അറിയുമോ എന്നായിരുന്നു ആ ചോദ്യം. ഉടനടി തന്നെ ഉത്തരം വന്നു. എനിക്കറിയില്ല.

അന്നുമുതല്‍ തുടങ്ങിയതാണ് ട്വിറ്റര്‍ വഴിയും,ഫെയ്‌സ്ബുക്ക് വഴിയും, മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഷറപ്പോവക്ക് ക്രിക്കറ്റ് ദൈവത്തിന്റെ ആരാധകരുടെ പഠന ക്ലാസ്സ്. ശത്രുരാജ്യത്തിന്റെ രഹസ്യ നീക്കങ്ങള്‍ വെറുതേ ഹാക്ക് ചെയ്ത് കളിക്കുന്ന ഇന്ത്യയിലെ ഹാക്കന്‍മാര്‍ക്ക് ഷറപ്പോവയുടെ ഔദ്യോഗിക പേജില്‍ കയറി പഠന ക്ലാസ് നടത്താന്‍ വലിയ പ്രയാസമൊന്നും ഉണ്ടായില്ല. മാസ്റ്റര്‍ ബ്ലാസ്റ്ററിനെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവക്ക് കൊടുക്കാന്‍ സച്ചിന്റെ ആരാധകര്‍ക്ക് അതിലും വലിയ സമ്മാനമൊന്നും ഇല്ലായിരുന്നു.

ടെന്നീസിലെ തിളങ്ങുന്ന താരത്തിന് ക്രിക്കറ്റ് ദൈവത്തിന്റെ ആരാധകരുടെ വക നാളുകള്‍ നീണ്ട ട്രോള്‍ മഴ. കുറേക്കാലമായി സച്ചിന്‍ ആരാധകരുടെ പഠന ക്ലാസിന്റെ ശല്ല്യം ഷറപ്പോവക്ക് ഇല്ലാതിരിക്കുകയായിരുന്നു. ഇപ്പോള്‍ ഇതാ ഒരു വെക്കേഷന്‍ കാലത്തിനു ശേഷം വീണ്ടും സച്ചിന്റെ പിള്ളേര്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ഇക്കുറി സച്ചിന്‍ ആരാണെന്ന് പഠിപ്പിക്കുക മാത്രമല്ല ഉത്തേജക മരുന്ന് ഉപയോഗത്തില്‍ കുടുങ്ങിയ ഷറപ്പോവയെ ഉപദേശിക്കാനും വിരുതന്‍മാര്‍ മറന്നില്ല. ട്വിറ്റര്‍ വഴിയാണ് ഇക്കുറി വിരുതന്‍മാരുടെ വിളയാട്ടം.
സച്ചിന്‍ ആരാധകര്‍ ഷറപ്പോവയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഉത്തേജക മരുന്നുപയോഗിച്ച കാര്യം തുറന്നു പറഞ്ഞ താരത്തിന് അഭിനന്ദനവുമായി മറ്റു താരങ്ങള്‍ എത്തിയിരുന്നുയ തെറ്റ് ചെയ്തത് തുറന്നു പറയാനു ആര്‍ജ്ജവം വേണമെന്ന്   സെറീന വില്ല്യംസ് അടക്കമുള്ള താരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ കുറിച്ചു.

DONT MISS
Top