ഹോംവര്‍ക്ക് ചെയ്തില്ല, ഒന്‍പതും എട്ടും വയസായ വിദ്യാര്‍ത്ഥികളെ നഗ്നരാക്കി ക്ലാസിന് പുറത്തുനിര്‍ത്തി

SCHOOL

മുംബൈ: രണ്ട് ആണ്‍കുട്ടികള്‍, ഒരാള്‍ പൂര്‍ണനഗ്നന്‍ ഒരാള്‍ ബട്ടന്‍സൊക്കെയഴിച്ച ഷര്‍ട്ടുമാത്രം ധരിച്ചിരിക്കുന്നു. അടിവസ്ത്രം പോലുമിടാത്ത രണ്ട് ബാലന്മാരും കണ്ണീരോടെ വാതിലിന് മുന്നില്‍ നില്‍ക്കുകയാണ്. ആരെങ്കിലും മുന്നിലൂടെ പോകുമ്പോള്‍ നാണം കൊണ്ട് മുഖമമര്‍ത്തി കരയുന്ന ഈ കുഞ്ഞുങ്ങളുടെ ദൃശ്യവും കാണാം. നവമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി മാറുകയാണ് ഈ വീഡിയോ.

തീവ്രവാദ കേന്ദ്രത്തിലോ, പീഡന കേന്ദ്രങ്ങളിലോ അല്ല ഈ ക്രൂരപീഡനം നടന്നത്, മുംബൈയിലെ ഒരു ട്യൂഷന്‍ സെന്ററിലാണ്. ഹോം വര്‍ക്ക് ചെയ്തില്ലെന്ന മഹാകുറ്റത്തിന് ശിക്ഷയായാണ്, മലഡിലെ ശ്രീ ട്യൂട്ടോറിയലില്‍ ഈ ശിക്ഷാ വിധി നടപ്പായത്. പകല്‍ വെളിച്ചത്തില്‍ എല്ലാവരും കാണ്‍കെയാണ് ക്ലാസിന് പുറത്ത് വരാന്തയില്‍ കുട്ടികളെ ഇത്തരത്തില്‍ഡ നിര്‍ത്തിയത്. വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായതോടെ, പോലീസ് സംഭവത്തില്‍ നോട്ടീസയച്ചിരിക്കുകയാണ്. സംഭവത്തില്‍ പരാതിയില്ലെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു.

01-02 (1)

ഒന്‍പതും എട്ടും വയസായ വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ പീഡനത്തിനിരയായതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ബാലനീതിനിയമത്തിലെ 75, 82 വകുപ്പുകള്‍ പ്രകാരം കോച്ചിംഗ് കേന്ദ്ര നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്തതായും അധികൃതര്‍ അറിയിച്ചു

DONT MISS
Top