ഒരുങ്ങുന്നു, ലോകത്തിലെ ഏറ്റവും വലിയ തണല്‍ കുട

MECCA

ജിദ്ദ:ലോകത്തിലെ ഏറ്റവും വലിയ തണല്‍ കുട മക്ക ഹറമില്‍ ഒരുങ്ങുന്നു. മദീനയിലുള്ള തണല്‍ കുടയുടെ മാതൃകയിലാണ് മക്കയിലും തണല്‍ കുട ഒരുക്കുന്നത്. ത്വവാഫ് കര്മ്മം ചെയ്യുന്ന വിശ്വാസികള്‍ക്ക് തണല്‍കുട ഏറെ ഉപകരിക്കും.

ലക്ഷക്കണക്കിനു വരുന്ന വിശ്വാസികള്‍ക്ക് വെയില്‍ കൊള്ളാതെ ത്വവാഫ് ചെയ്യുന്നതിനുള്ള സൗകര്യാര്‍ത്ഥമാണ് മതാഫില്‍ കുട സ്ഥാപിക്കുന്നത്. മക്ക മസ്ജിദുല്‍ ഹറാമില്‍ സ്ഥാപിക്കുന്ന കുട ലോകത്തിലെ ഏറ്റവും വലിയ കുടയായിരിക്കും. കുടയുടെ 16 ടണ്‍ ഭാരം വരുന്ന ഇരുമ്പ് തൂണ് ഇതിനകം മക്കയിലെത്തിച്ചിട്ടുണ്ട്. 600 ടണ്‍ ഭാരമുള്ള കുടയുടെ ബാക്കി ഭാഗങ്ങള്‍ അടുത്ത ദിവസങ്ങളിലായി മക്കയില്‍ എത്തിതുടങ്ങും. മതാഫില്‍ തൂണ്‍ സ്ഥാപിച്ചുവരികയാണ്. വളരെ സുരക്ഷിതമായാണ് കുടയുടെ പ്രധാന തൂണ്‍ സ്ഥാപിച്ചുവരുന്നത്. തൂണിന്റെ നിര്‍മാണ ജോലികള്‍ അന്തിമഘട്ടത്തിലാണ്.

കഅ്ബയെ പ്രദക്ഷിണം ചെയ്യുന്ന മതാഫില്‍ ഈ കുട ന്മാപിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ തണല്‍ കുട സ്ഥിതിചെയ്യുന്ന സ്ഥലം എന്ന ബഹുമതി കൂടി മക്കയിലെ മസ്ജിദുല്‍ ഹറാമിന് സ്വന്തമാവും. അതോടൊപ്പം കടുത്ത വെയിലിലും ചൂടേല്‍ക്കാവതെ ത്വവാഫ് ചെയ്യുന്നതിന് വിശ്വാസികള്‍ക്കാവും. മദീനയിലെ മസ്ജിദുബവിയുടെ മാതൃകയിലാണ് മക്കയിലും തണല്‍ കുട ഒരുക്കുന്നത്.

DONT MISS
Top