13 വയസ്സുകാരിയുടെ അമ്മവേഷത്തില്‍ അമലാ പോള്‍

Untitled-7
മലയാള സിനിമക്കെന്നപോലെ തമിഴകത്തിനും ഒരുപോലെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. ചെയ്ത ചിത്രങ്ങളെല്ലാം ഇരുകൈകളും നീട്ടി സ്വീകരിച്ച തമിഴകത്തില്‍ വീണ്ടും ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് അമല. തമിഴ് സൂപ്പര്‍താരം ധനുഷ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ അമ്മാ കണക്കില്‍ 13 കാരിയായ പെണ്‍കുട്ടിയുടെ അമ്മവേഷത്തിലെത്തുകയാണ് അമല പോള്‍.

അശ്വിനി അയ്യര്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രത്തിന്റെ റീമേക്കാണ് അമ്മാ കണക്ക്. അശ്വിനി തന്നെയാണ് തമിഴ് പതിപ്പും തയ്യാറാക്കിയത്. ധനുഷ് തന്നെയാണ്‌ ചിത്രത്തിലെ അമ്മവേഷം കൈകാര്യം ചെയ്യാന്‍ അമലയെ തെരഞ്ഞെടുത്തത്. ഈ ചിത്രം തന്റെ കരിയറില്‍ പ്രധാന അടയാളപ്പെടുത്തലാകുമെന്നാണ് അമല പര്തീക്ഷിക്കുന്നത്.

കഴിഞ്ഞമാസം അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. രേവതി,സമുദ്രകനി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇളയരാജയാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

DONT MISS
Top