വയനാട്ടില്‍ ടീ എസ്റ്റേറ്റ് വാച്ച്മാനെ കടുവ കടിച്ചുകൊന്നു

tigerഗൂഡല്ലൂര്‍: : വയനാട് അതിര്‍ത്തിയില്‍ ദേവര്‍ഷേലയില്‍ ടീ എസ്റ്റേറ്റ് വാച്ച്മാനെ കടുവ കൊന്നുതിന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ജാര്‍ഖണ്ഡ് സ്വദേശിയായ മഖു ബോറയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ദേവര്‍ഷോല റോക്ക് വുഡ് എസ്‌റ്റേറ്റിലെ വാച്ച്മാനാണ് ജാര്‍ഖണ്ഡ് സ്വദേശിയായ മഖു ബോറ.

ഇന്നലെ രാത്രിയോടെയാണ് മഖു ബോറയെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് മഖു ബോറയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. തലയും കാലുകളും മാത്രമേ കണ്ടെത്താനായുള്ളൂ. വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കടുവയുടെ ആക്രമണത്തിലാണ് മഖു ബോറ കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്.

വന്യ മൃഗങ്ങളില്‍ നിന്നും രക്ഷനേടാനുള്ള സുരക്ഷാ സംവിധാനങ്ങള്‍ മതിയായ രീതിയില്‍ ഒരുക്കിയില്ലെന്നാരോപിച്ച് പ്രദേശവാസികള്‍ വനം വകുപ്പ് അധികൃതര്‍ക്കു നേരെ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. ദേവര്‍ഷോലയിലെ ടീ എസ്‌റ്റേറ്റില്‍ ഇരുപതിലധികം അന്യസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

DONT MISS
Top