കാര്‍ത്തിയും നാഗാര്‍ജ്ജുനയും ഒന്നിക്കുന്ന തോഴാ; ട്രെയിലര്‍ കാണാം

oopiri

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുനയും തമിഴ് താരം കാര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന തോഴായുടെ ട്രെയിലര്‍ പുറത്ത് വന്നു. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. ദി ഇന്‍ടച്ചബിള്‍സ് എന്ന ഫ്രഞ്ച് ചിത്രത്തിന്റെ റീമേക്കാണിത്. അന്തരിച്ച നടി കല്‍പ്പനയുടെ അവസാനചിത്രമാണിത്. തെലുങ്കില്‍ ‘ഊപിരി’ എന്ന പേരില്‍ ചിത്രം പുറത്തിറങ്ങും.

പയ്യാ, സിരുത്തൈ എന്നി സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം തമന്ന വീണ്ടും കാര്‍ത്തിയുടെ നായികയാകുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. അനുഷ്‌ക്ക ഷെട്ടിയും ശ്രേയാ ശരണും ചിത്രത്തില്‍ അതിഥി താരങ്ങളായെത്തുന്നുണ്ട്. ഗോപീസുന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. വംശി പൈതിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 25-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

DONT MISS