ദുല്‍ക്കറിന്റെ കലിപ്പ് ലുക്കില്‍ ‘കലി’യുടെ പുതിയ പോസ്റ്റര്‍

dulqer in kaliദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം കലിയുടെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടു. പ്രണയത്തിനും ആക്ഷനും പ്രധാന്യമുള്ള ചിത്രത്തില്‍ സായ്പല്ലവിയാണ് ദുല്‍ക്കറിന്റെ നായികയായെത്തുന്നത്. ആദ്യ പോസ്റ്ററുകളില്‍ പ്രണയത്തിനാണ് പ്രധാന്യമെങ്കില്‍ കലിപ്പ് ലുക്കിലുള്ള ദുല്‍ക്കറിനെയാണ് പുതിയ പോസ്റ്ററില്‍ കാണുവാന്‍ കഴിയുക.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയെന്ന ചിത്രത്തിനു ശേഷം സമീര്‍ താഹിറും ദുല്‍ക്കറും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി കലിക്കുണ്ട്. ചാര്‍ലിയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം പ്രണയവും ആക്ഷനുമായി ദുല്‍ക്കര്‍ വീണ്ടുമെത്തുമ്പോള്‍ മറ്റൊരു സൂപ്പര്‍ഹിറ്റ് പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

DONT MISS
Top