ക്യാപ്റ്റന്‍ അമേരിക്ക, അയണ്‍മാന്‍ എന്നിവര്‍ക്കൊപ്പം സ്‌പൈഡര്‍മാനും; ആവേശമായി സിവില്‍ വാര്‍ ട്രയിലര്‍

civil war 2ലോകമെമ്പാടുമുള്ള സിനിമ പ്രേമികള്‍ ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് ഈ വര്‍ഷത്തെ വമ്പന്‍ റിലീസായ ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍. അവഞ്ചേര്‍സ് എന്ന എക്കാലത്തെയും വലിയ വിജയ ചിത്രത്തിന് ശേഷം മാര്‍വല്‍ സ്റ്റുഡിയോസ് സൂപ്പര്‍ഹീറോ കഥാപാത്രങ്ങളായ അയണ്‍മാനേയും ക്യാപ്റ്റന്‍ അമേരിക്കയേയും ഒരിക്കല്‍ക്കൂടി ഒരുമിച്ച് അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.civil war1

സിനിമയുടെ ആദ്യ ട്രയിലറിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്നുണ്ടായത്. എന്നാല്‍ രണ്ടാം ട്രയിലര്‍ റിലീസ് ചെയ്തതോടെ ആകാംഷ ഒരുപടി കൂടി ഉയര്‍ന്നു കഴിഞ്ഞു. ഹോളിവുഡിലെ മറ്റൊരു സൂപ്പര്‍ ഹീറോ കഥാപാത്രമായ സ്‌പൈഡര്‍മാനും സിവില്‍ വാറില്‍ ഉണ്ടാകുമെന്ന സൂചന നല്‍കിക്കൊണ്ടാണ് ട്രയിലര്‍ അവസാനിക്കുന്നത്. ഏറെ ആരാധകരുള്ള സ്‌പൈഡര്‍മാന്‍ കൂടി ചിത്രത്തിലെത്തുന്നതോടെ ഹോളിവുഡിലെ എക്കാലത്തെയും വലിയ വിജയ ചിത്രമായി സിവില്‍ വാര്‍ മാറുമെന്ന് പ്രതീക്ഷിക്കാം. ജോ റുസ്സോ, ആന്റണി റുസ്സോ എന്നിവര്‍ ചേര്‍ന്നാണ് സിവില്‍ വാര്‍ സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ 29ന് ചിത്രം റിലീസ് ചെയ്യും.

DONT MISS
Top