വിദേശ മാധ്യമങ്ങള്‍ക്ക് ദീപിക പദുകോണിനെ അറിയില്ല..!

deepika

ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുകോണിനെ ഒരുനിമിഷം കൊണ്ട് ആരുമല്ലാതാക്കി തീര്‍ത്തിരിക്കുകയാണ് ചില വിദേശ മാധ്യമങ്ങള്‍. പുതിയ ഹോളിവുഡ് ചിത്രമായ ത്രിബിള്‍ എക്‌സിന്റെ ഷൂട്ടിംഗ് ഇടവേളയിലാണ് ബോളിവുഡ് സുന്ദരിയുടെ സ്റ്റാര്‍ഡം തകര്‍ക്കുന്ന സംഭവം അരങ്ങേറിയത്.

ഷൂട്ടിംഗിന് അവധി നല്‍കി ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ചുമൊത്ത് കറങ്ങാനിറങ്ങിയ ദീപികയെ ലോസ് ഏഞ്ചല്‍സിലെ ഒരു ഹോട്ടലില്‍ വച്ച് പാപ്പരാസികള്‍ വളഞ്ഞു പിടിച്ചു. ഫോട്ടോയെടുപ്പും ബഹളവും സഹിക്കാന്‍ വയ്യാതായപ്പോള്‍ ഇരുവരും ഹോട്ടലില്‍ നിന്നിറങ്ങി തിരിച്ചു വരികയും ചെയ്തു.

പക്ഷെ അടുത്ത ദിവസത്തെ പത്രം കണ്ടപ്പോഴാണ് ദീപിക ശരിക്കും ഞെട്ടിയത്. ദ്യോക്കോവിച്ചിനൊപ്പം പുതിയ ഗേള്‍ ഫ്രണ്ട് എന്ന തലക്കെട്ടോടെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. ഇരുവരുടെയും ഫോട്ടോയും വാര്‍ത്തയോടൊപ്പമുണ്ട്. എന്നാല്‍ ദീപിക പദുകോണിന്റെ പേരു പോലും ഒരു മാധ്യമങ്ങളും അന്വേഷിച്ചതുമില്ല. ഒരു നിമിഷം കൊണ്ട് ടെന്നീസ് താരത്തിന്റെ ഗേള്‍ ഫ്രണ്ട് എന്ന പേരിലേക്ക് മാത്രമായി ഒതുങ്ങേണ്ടി വന്നതിന്റെ വിഷമത്തിലാണ് ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍.

deepikaa
DONT MISS
Top