തിരുവനന്തപുരം മെഡിക്കല്‍ കോളജ് പിജി വിദ്യാര്‍ഥികള്‍ മിന്നല്‍ പണിമുടക്കില്‍

trivandrum-medical-college

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പിജി വിദ്യാര്‍ഥികള്‍ മിന്നല്‍ പണിമുടക്കില്‍. പിജി വിദ്യാര്‍ഥിയെ ജീവനക്കാര്‍ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. ഒപി ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍ ഉച്ചക്ക് 11 മണിവരെ പ്രതിഷേധിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ സമരം മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

DONT MISS
Top