രാജമൗലി എന്റെ പ്രചോദനം; കര്‍ണ്ണന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ആര്‍എസ് വിമല്‍

karnnan

എന്ന് നിന്റെ മൊയ്തീന്‍ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ ചിത്രത്തെ പിന്തുടര്‍ന്ന് ചില വിവാദങ്ങളും പൃഥ്വീരാജും ആര്‍എസ് വിമലും തമ്മില്‍ തെറ്റിയെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു. എന്നാല്‍ അപവാദങ്ങള്‍ക്ക് ചെവി കൊടുക്കാതെ തന്റെ സ്വപ്‌നചിത്രമായ കര്‍ണ്ണന്റെ തിരക്കുകളിലാണ് ആര്‍എസ് വിമല്‍.

karnan

രാജമൗലിയുടെ മെയ്ക്കിംഗ് തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും കര്‍ണ്ണന്റെ കാര്യത്തില്‍ പെര്‍ഫെക്ഷന്‍ വിട്ടൊരു കളിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബാഹുബലിയെ പോലെ ധാരാളം ഗ്രാഫിക്‌സ് നിറഞ്ഞ വിസ്മയ ചിത്രം തന്നെയാകും കര്‍ണ്ണന്‍. ഒരേ സമയം മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രമൊരുക്കും. നാല് ഭാഷകളിലേയും പ്രഗല്‍ഭരായ നാല് താരങ്ങള്‍ ചിത്രത്തില്‍ പൃഥീരാജിനോടൊപ്പമുണ്ടാകും. ഇവരുടെ ഡേറ്റ് ഒരുമിച്ച് കിട്ടുന്ന മുറയ്ക്ക് ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് സംവിധായകന്‍.

BAHUBALI

സിനിമയുടെ ബജറ്റ് എത്രവരെ നീളുമെന്ന് ഇപ്പോള്‍ പറയുവാനാകില്ലെന്ന് വിമല്‍ വ്യക്തമാക്കി. ബാഹുബലിയുടെ ക്യാമറമാന്‍ സെന്തില്‍ കുമാറാണ് കര്‍ണ്ണനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. കൂടാതെ നിരവധി വിദേശ ടെക്‌നീഷ്യന്മാരും കര്‍ണ്ണന്റെ അണിയറയിലുണ്ടാകും. എന്ന് നിന്റെ മൊയ്തീനില്‍ കൂടെയുണ്ടായിരുന്നവരെയും വിമല്‍ കര്‍ണ്ണന്റെ അണിയറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിനു വേണ്ടിയുള്ള റിസേര്‍ച്ചിലും മറ്റ് പ്രി പ്രൊഡക്ഷന്‍ ജോലികളിലുമാണ് ഇപ്പോള്‍ വിമല്‍. തെന്നിന്ത്യയിലെ മറ്റൊരു ബാഹുബലിയായി കര്‍ണ്ണന്‍ മാറുമെന്ന പ്രതീക്ഷയിലാണ് പൃഥ്വീരാജ് ആരാധകര്‍.

DONT MISS
Top