ഐഫോണ്‍ വാങ്ങാനായി 18 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റ പിതാവിന് മൂന്ന് വര്‍ഷം തടവ്

i-phone

ബീയ്ജിംങ്: ആപ്പിള്‍ ഐ ഫോണ്‍ വാങ്ങാനായി 18 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച പിതാവ് ജയിലിലായി. തെക്ക് കിഴക്കന്‍ ചൈനയില്‍ ഫ്യൂജിയാന്‍ പ്രവിശ്യയില്‍ ടോംഗാന്‍ നഗരത്തിലാണ് സംഭവം. പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ സഹായിച്ച അമ്മയെയും പൊലീസ് പിടികൂടി. പിതാവ് ഡുവാനിന് മൂന്ന് വര്‍ഷം തടവും അമ്മ സിയോ മീയ്ക്ക് രണ്ടര വര്‍ഷത്തെ താത്കാലിക തടവും ശിക്ഷ വിധിച്ചു.

സാമ്പത്തികമായി പിന്നോക്കവസ്ഥയിലായിരുന്നു ഡുവാനും മീയും. കുഞ്ഞിനെ പോറ്റാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല. മീ പാര്‍ട്ട് ടൈം ജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഡുവാനും മീയ്ക്കും 19 വയസ്സ് പ്രായം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് പിപ്പീള്‍സ് ഡെയ്‌ലി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റര്‍നെറ്റ് കഫേയിലായിരുന്നു ഡുവാന്‍ തന്റെ അധിക സമയവും ചെലവഴിച്ചിരുന്നത്. ഫോണ്‍ വാങ്ങിക്കാനായി പണം ഇല്ലാത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ഓണ്‍ലൈനിലൂടെ വില്‍ക്കുകയായിരുന്നു. 23,000 യുവാനിനായിരുന്നു പെണ്‍കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വാങ്ങിയവര്‍ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്.

കുഞ്ഞിനെ വിറ്റ ഉടനെ ഇരുവരും സ്ഥലം വിട്ടിരുന്നു. എന്നാല്‍ പൊലീസ് ഇവരെ അന്വേഷിച്ച് കണ്ടെത്തി. തന്റെ പ്രദേശത്ത് ഇത്തരത്തില്‍ കുഞ്ഞിനെ വില്‍ക്കുന്നവര്‍ ധാരാളമുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്ന് അറിയില്ലെന്നുമായിരുന്നു മീ പൊലീസിനോട് പറഞ്ഞത്.

DONT MISS
Top