ട്വന്റി20 ലോകകപ്പ്: സിംബാബ്വേ ജയത്തോടെ തുടങ്ങി

zimbabve

നാഗ്പൂര്‍: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെ 14 റണ്‍സിന് ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് നിയോഗിക്കപ്പെട്ട സിംബാബ്‌വേ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് പടുത്തുയര്‍ത്തി. 13 പന്തുകളില്‍ നിന്നും 30 റണ്‍സുമായി അവസാന ഓവറുകളില്‍ കൊടുങ്കാറ്റായി മാറിയ ചിഗുംബരയാണ് സിംബാബ്‌വേയെ മാന്യമായ സ്‌കോറിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയത്.

59 റണ്‍സെടുത്ത ഓപ്പണര്‍ സിബന്ദയാണ് സിംബാബ്‌വേയുടെ ടോപ് സ്‌കോറര്‍. ഈ ജയത്തോടെ സിംബാബ്‌വെ രണ്ട് പോയിന്റ് നേടി പോയിന്റ് പട്ടിക തുറന്നു. 17 പന്തുകളില്‍ നിന്നും 31 റണ്‍സുമായി നായകന്‍ തന്‍വീര്‍ അഫ്‌സല്‍ പുറത്താകാതെ നിന്നെങ്കിലും ആറ് വിക്കറ്റിന് 144 റണ്‍സിന് ഹോങ്കോഹിന്റെ പോരാട്ടം അവസാനിച്ചു. പതിനാറ് ടീമുകളാണ് ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്നത്. ഇന്ത്യ, പാകിസ്താന്‍, ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് ടീമുകളാണ് സൂപ്പര്‍ ടെന്നില്‍ മത്സരിക്കുന്ന എട്ടു രാജ്യങ്ങള്‍. ശേഷിക്കുന്ന രണ്ട് ടീമുകളെ യോഗ്യതാ പോരാട്ടങ്ങള്‍ക്കൊടുവില്‍ കണ്ടെത്തും.

DONT MISS
Top