ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടിക്ക് പാലം നിര്‍മിച്ചത് സൈന്യം; യമുന മലിനീകരിച്ചുവെന്നും ആരോപണം

army
ദില്ലി: ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തില്‍ യമുനയുടെ തീരത്ത് സംഘടിപ്പിക്കുന്ന ലോക സാംസ്‌കാരികോത്സവം വിവാദത്തിലേക്ക്. ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ യമുന നദി ശുചീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് വ്യാപക ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. യമുനയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച ആര്‍ട്ട് ഓഫ് ലിംവിംഗ് യമുന മലീനീകരിച്ചൂവെന്ന വിവാദങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്നാണ് ആരോപണങ്ങളോട് ശ്രീ ശ്രീ രവിശങ്കര്‍ പ്രതികരിച്ചത്. എന്നാല്‍ സംഭവത്തില്‍ ഗ്രീന്‍ ട്രിബ്യൂണല്‍ പരിസ്ഥിതി മന്ത്രാലയത്തോട് വിശദീകരണം തേടി.

പരിപാടിക്ക് വേണ്ടി കരസേന പാലം നിര്‍മിച്ച് നല്‍കിയതും വിവാദമായി. 35 ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പരിപാടിക്കായി രണ്ടു പാലങ്ങളാണ് ആര്‍മി നിര്‍മിച്ചുനല്‍കിയത്. സംഭവത്തില്‍ ദുരിതാശ്വാസ മേഖലകളിലും അടിയന്തിര സാഹചര്യങ്ങളിലും ആര്‍മിയുടെ പ്രത്യേക എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന പാലത്തിന്റെ മാതൃകയിലാണ് ശ്രീ ശ്രീ രവിശങ്കറിനുവേണ്ടിയും പാലം നിര്‍മിച്ചിരിക്കുന്നത്.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന ലോകസാംസ്‌കാരിക സമ്മേളനത്തില്‍ മൂന്നരക്കോടിയോളം പേര്‍ പങ്കെടുക്കുമെന്നാണ് പരിപാടിയുടെ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഇത്രയും പേര്‍ പങ്കെടുക്കുന്ന പരിപാടി ഗുരുതര പരിസ്ഥിത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന ആരോപണങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്. മൂന്നരക്കോടി ജനങ്ങള്‍ ഒരു പ്രദേശത്ത് സമ്മേളിക്കുമ്പോള്‍ ഭൂമിയിലുണ്ടാകുന്ന ശരാശരി രണ്ട് ലക്ഷത്തിലധികം ടണ്‍ ഭാരം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു കാണിച്ച് പരിസ്ഥിതി പ്രവര്‍ത്തക ആനന്ദ് ആര്യ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

DONT MISS
Top