ബിഗ് ബജറ്റ് ഹോളിവുഡ് ചിത്രം ജംഗിള്‍ബുക്കിന് ശബ്ദം നല്‍കിയ ബോളിവുഡ് താരങ്ങള്‍

junglebookലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജൊന്‍ ഫാവ്ര്യൂ സംവിധാനം ചെയ്യുന്ന ജംഗിള്‍ബുക്ക്. ചിത്രത്തിന്റെ അതിശയിപ്പിക്കുന്ന ട്രയിലര്‍ ആരാധകരെ ഇതിനോടകം തന്നെ ആവേശത്തിന്റെ കൊടുമുടി കയറ്റിക്കഴിഞ്ഞു. എന്നാല്‍ ജംഗിള്‍ബുക്കിന്റെ ഹിന്ദി പതിപ്പില്‍ മുന്‍ നിര താരങ്ങള്‍ തന്നെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുമെന്ന് നിര്‍മ്മാതാക്കളായ ഡിസ്‌നി വെളിപ്പെടുത്തിയതാണ് ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്റര്‍നാഷണല്‍ സ്റ്റാര്‍ ആയി വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രിയങ്ക ചോപ്ര മൗഗ്ലിയുടെ സുഹൃത്തായ ‘കാ’ എന്ന പാമ്പിന് ശബ്ദം നല്‍കും. രസികനായ ബാലു കരടിക്ക് ശബ്ദം നല്‍കുന്നതാകട്ടെ മറ്റൊരു സൂപ്പര്‍താരമായ ഇര്‍ഫാന്‍ ഖാനും. ബോളിവുഡിലെ സീനിയര്‍ താരമായ ഓം പുരി ബഗീര എന്ന കരിമ്പുലിക്കു വേണ്ടിയും നാന പട്കര്‍ ഷേര്‍ഖാന്‍ എന്ന ക്രൂരനായ കടുവയുടെ ശബ്ദത്തിലൂടെയും ചിത്രത്തിന്റെ ഭാഗമാകുന്നു.mougli

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയായതിനാലാണ് വന്‍ താരങ്ങളെ വച്ചു തന്നെ ശബ്ദം നല്‍കിയതെന്ന് ഡിസ്‌നി പറഞ്ഞു. ഇന്ത്യന്‍ ബാലനായ നീല്‍ സേതിയാണ് കേന്ദ്ര കഥാപാത്രമായ മൗഗ്ലിയുടെ വേഷത്തിലെത്തുന്നത്. റുഡ്യാര്‍ഡ് കിപഌംഗ് എഴുതിയ വിഖ്യാത നോവലാണ് ജംഗിള്‍ബുക്. ടെലി സീരിയല്‍ വഴിയും കഥാ പുസ്തകങ്ങള്‍ വഴിയും ലോകമെമ്പാടും ഏറെ ആരാധകരെ സൃഷ്ടിക്കാന്‍ ജംഗിള്‍ബുക്കിന് കഴിഞ്ഞിട്ടുണ്ട്. ഏപ്രില്‍ 8ന് ആണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.

DONT MISS
Top