മലയാളത്തിന്റെ മണിക്കിലുക്കത്തിന് ആദരാഞ്ജലിയര്‍പ്പിച്ച്‌ നടന്‍ സൂര്യ

surya-kalabhavan-mani

കലാഭവന്‍ മണിയെന്ന മലയാളികളുടെ പ്രിയപ്പെട്ട മണിച്ചേട്ടന്റെ വിയോഗം വിശ്വസിക്കാന്‍ ഇപ്പോഴും ആ മഹാനടനെ സ്‌നേഹിക്കുന്ന പലര്‍ക്കും സാധിച്ചിട്ടില്ല. മലയാള സിനിമയുടെയെന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ നഷ്ടമാണ് കലാഭവന്‍ മണി. അകാലത്തില്‍ തങ്ങളെ വിട്ടകന്ന പ്രിയ സഹപ്രവര്‍ത്തകനെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയോടെയാണ് സിനിമാലോകം വിട നല്‍കിയത്‌.

മലയാള സിനിമക്കെന്ന പോലെ തമിഴകത്തിനും ഒരുപോലെ മണി സ്വീകാര്യനായിരുന്നു. പ്രിയ സുഹൃത്തിന്റെ വിയോഗത്തില്‍ സങ്കടം പങ്കുവെച്ചുള്ള തമിഴകത്തിന്റെ സൂപ്പര്‍ താരം സൂര്യയുടെ ട്വീറ്റ് മണിയെന്ന മഹാ നടന്റെ മഹത്വം അത്രമേല്‍ ഊട്ടിയുറപ്പിക്കുന്നതാണ്. കലാഭവന്‍ മണിയെന്ന അതുല്യപ്രതിഭയെ താന്‍ ആദരിക്കുന്നു. പ്രിയ സുഹൃത്തിനൊപ്പം താന്‍ പങ്കിട്ട നല്ല നിമിഷങ്ങളെ കുറിച്ചും സൂര്യ സ്മരിക്കുന്നു.ഹരി സംവിധാനം ചെയ്ത ആറു,വേല്‍ എന്നീ ചിത്രങ്ങളില്‍ സൂര്യക്കൊപ്പം മണിയും വേഷമിട്ടിരുന്നു.

DONT MISS
Top