സാധ്വി പ്രാച്ചിയെയും യോഗി ആദിത്യനാഥിനെയും ജയലിലടക്കണമെന്ന് അനുപം ഖേര്‍

ANUPAM
ദില്ലി: രാജ്യത്തെ മുസ്ലീം ജനവിഭാഗത്തിനെതിരെ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിക്കുകയും അവര്‍ക്ക് മനോവിഷമം ഉണ്ടാക്കും വിധത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്ന ബിജെപി നേതാക്കളായ സാധ്വി പ്രാച്ചിയെയും യോഗി ആദിത്യനാഥിനെയും ജയലിലടക്കണമെന്ന് അനുപം ഖേര്‍.

രാജ്യത്ത് മുസ്ലീം ജനസംഖ്യയില്‍ ഉണ്ടാകുന്ന വര്‍ധന ഏറെ ആശങ്ക ഉളവാക്കുന്നുവെന്ന് അടുത്തിടെ യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാനെ പാകിസ്താന്‍ ഏജന്റാണെന്ന് പറഞ്ഞാണ് സാധ്വി പ്രാച്ചി വിവാദങ്ങളില്‍ ഇടം നേടിയത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ ആശങ്ക രേഖപ്പെടുത്തി ഷാരൂഖ് ഖാന്‍,ആമിര്‍ ഖാര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ നടത്തിയ പരാമര്‍ശങ്ങളും ഇതിനെ പ്രതിരോധിച്ചുകൊണ്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതും ഏറെ ശ്രദ്ധേയമായിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവാണ് യോഗി ആദിത്യനാഥ്. വിശ്വഹിന്ദു പരിഷത്തിന്റെ നേതാവാണ് സാധ്വി പ്രാച്ചി. ഇരുവരും തന്നെ രാജ്യത്തെ അഹിന്ദുക്കളായ ജനങ്ങള്‍ക്കെതിരെ നിരന്തരമായി അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഭീഷണികളും ഉയര്‍ത്തി പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിരുന്നു. വിവരക്കേട് പറയുന്ന ഇത്തരം നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും അവരെ ജയിലടക്കണമെന്നുമാണ് അനുപം ഖേര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയടങ്ങിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിക്കുകയാണ്.

രാജ്യത്ത് അസഹിഷ്ണുതാ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട വാക്‌പോരുകളില്‍ ഏറെ ഉയര്‍ന്നു കേട്ട പേരാണ് ബോളിവുഡ് താരം അനുപം ഖേറിന്റേത്.  കഴിഞ്ഞദിവസം അസഹിഷ്ണുതാ വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സംവാദത്തില്‍ ബിജെപി ഗവണ്‍മെന്റിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുമുള്ള പൂര്‍ണ്ണ പിന്തുണ അനുപം ഖേര്‍ പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ ശക്തമായ നടപടി എടുക്കണമെന്നുള്ള ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. അരുവരെയും ജയിലില്‍ അടക്കണെന്നാണ് അനുപം ഖേര്‍ പറഞ്ഞത്. രാജ്യത്ത് അസഹിഷ്ണുതാ സാഹചര്യം ഇല്ലെന്ന അഭിപ്രായമാണ് അനുപം ഖേറിനുള്ളത്. സമ്പന്നരും പ്രശസ്തരും മാത്രമാണ് അസഹിഷ്ണുതയുള്ളതായി പറയുന്നത്. എന്നാല്‍ തെരുവിലൂടെ നടക്കുന്ന ഒരു സാധാരണക്കാരനോട് നിങ്ങള്‍ ചോദിക്കൂ. അവരാരും തന്നെ അസഹിഷ്ണുതയുള്ളതായി പറയുന്നില്ലെന്ന് അനുപം ഖേര്‍ സംവാദത്തില്‍ പരാമര്‍ശിച്ചു.

DONT MISS
Top