ടെമ്പര്‍ തമിഴ് റീമേക്കില്‍ ചിമ്പു നായകന്‍

chimbuജൂനിയര്‍ എന്‍.ടി.ആര്‍ നായകനായ ബ്ലോക്ക് ബസ്റ്റര്‍ തെലുങ്ക് ചിത്രം ടെമ്പറിന്റെ തമിഴ് റീമേക്കില്‍ ചിമ്പു നായകനാകും. സിനിമയുടെ റീമേക്ക് റൈറ്റ്‌സ് ഗ്ലോബല്‍ ഇന്‍ഫോര്‍ട്ടെയ്ന്‍മെന്റ് ബാനര്‍ വാങ്ങിക്കഴിഞ്ഞു. ചിമ്പുവിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം വാലുവിന്റെ സംവിധായകന്‍ വിജയ് ചന്ദറാണ് ടെമ്പര്‍ തമിഴില്‍ ഒരുക്കുന്നത്.temper

ഒസ്തി എന്ന ചിത്രത്തിന് ശേഷം ചിമ്പു പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാകും ഇത്. ഇപ്പോള്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാംനം ചെയ്യുന്ന അച്ചമെന്‍പതു മടയമെടായിലാണ് ചിമ്പു അഭിനയിക്കുന്നത്. ടെമ്പര്‍ തെലുങ്കിലെ നായിക കാജല്‍ അഗര്‍വാള്‍ തന്നെ തമിഴ്പതിപ്പിലും നായികയായേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

DONT MISS
Top