”മരണം കൊണ്ടുപോയത് എന്തിനും കയ്യെത്തും ദൂരത്തുണ്ടായിരുന്ന സഹോദരനെ..’-നെഞ്ചില്‍ തൊട്ട് മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

mammootty and maniകലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് സിനിമ താരങ്ങളും ആരാധകരും. ഏവര്‍ക്കും പ്രിയങ്കരനായ മണി, എല്ലാവരെയും സ്‌നേഹിക്കുന്ന മണി.. ഒരിക്കലും തിരിച്ചു വരുവാനാകാത്ത ദൂരത്തിലേക്ക് പോയെന്ന് വിശ്വസിക്കുവാന്‍ അല്‍പം പ്രയാസം തന്നെയാണ്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് മണിയെന്ന ചാലക്കുടിക്കാരന്‍ ആ പേരിനുമപ്പുറം മലയാളിയുടെ വികാരമായി മാറിയതെങ്ങനെയെന്നു തെളിയിക്കുന്നു.

ഒരു സഹപ്രവര്‍ത്തകന്‍ എന്നതിനുമപ്പുറം തന്റെ വീട് സ്വന്തം വീടായിക്കണ്ട് മമ്മൂക്കാ എന്ന് വിളിച്ചുകൊണ്ട് കേറി വരുന്ന മണി ഇനിയില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ തനിക്ക് കഴിയില്ല എന്ന് അദ്ദേഹം പറയുന്നു. മണിയെക്കുറിച്ചുള്ള ഓര്‍മ്മകളും ഒരുമിച്ചഭിനയിച്ച ദിനങ്ങളും പകര്‍ത്തിയ പോസ്റ്റ് രണ്ട് തുള്ളി കണ്ണീരോടെയല്ലാതെ ആര്‍ക്കും വായിച്ച് പൂര്‍ത്തിയാക്കുവാന്‍ കഴിയില്ല. മമ്മൂട്ടി എന്ന നടന്‍ തിരശീലയില്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളോളം തന്നെ ശക്തമാണ് അദ്ദേഹത്തിന്റെ ഈ കുറിപ്പും. തെറ്റ് ചെയ്താല്‍ അടുത്തു വന്ന് മിണ്ടാതെ തല കുനിച്ച് നില്‍ക്കുന്ന മമ്മൂക്കയുടെ അനുജന്‍ ഇനിയില്ല.. ഓര്‍മകള്‍ മാത്രമാണ് അവശേഷിക്കുന്നത്.. ഓര്‍മ്മകള്‍ മാത്രം.

കാറിന്റെ ഡിക്കിയിൽ മാങ്കോസ്റ്റീൻ തൈകളും കൂടയിൽ നിറയെ മാങ്കോസ്റ്റീൻ പഴങ്ങളുമായി മമ്മൂക്കാ…. എന്നു വിളിച്ചുകൊണ്ടു വരുന്ന…

Posted by Mammootty on Sunday, March 6, 2016

DONT MISS
Top